പാനൂർ: തിരുവനന്തപുരം മെഡിക്കൽ കോളേജ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സാഹചര്യത്തിൽ സ്ത്രീധനവുമായി ബന്ധപ്പെടുന്ന കേസുകളിൽ കർശന ശിക്ഷ ഉറപ്പാക്കണമെന്ന് വിസ്ഡം യൂത്ത് തസ്ഫിയ ആദർശ സമ്മേളനം ആവശ്യപ്പെട്ടു. വിസ്ഡം യൂത്ത് സംസ്ഥാന സമിതി 2024 ഫെബ്രുവരി 10,11 തിയ്യതികളിൽ മലപ്പുറത്ത് വെച്ച് സംഘടിപ്പിക്കുന്ന കേരള യൂത്ത് കോൺഫറൻസിന്റെ ഭാഗമായാണ് സമ്മേളനം സംഘടിപ്പിച്ചത്. സമ്മേളനം വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം വെല്‍ക്കം അശ്‌റഫ് ഉദ്ഘാടനം ചെയ്തു. വിസ്ഡം പാനൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് പ്രസിഡന്റ് കാസിം ചമ്പാട് അദ്ധ്യക്ഷനായി. ലളിതമായ വിവാഹമാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്, സ്ത്രീധനത്തിനും വിവാഹ ആർഭാടങ്ങൾക്കും അവിടെ സ്ഥാനമില്ല. എന്നാൽ മുസ്ലിം സമൂഹത്തിൽ അടക്കം സ്ത്രീധനവുമായി ബന്ധപ്പെട്ട് ആത്മഹത്യകൾ വ്യാപകമാവുകയാണ്. സമ്മേളനം അംഗീകരിച്ച പ്രമേയം തുടര്‍ന്നു. സമ്മേളനത്തില്‍ സി.പി. സലീം, സുബൈര്‍ സലഫി എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ച് സംസാരിച്ചു. വിസ്ഡം യൂത്ത് ജില്ലാ പ്രസിഡന്റ് റാഷിദ് സ്വലാഹി, വിസ്ഡം യൂത്ത് പാനൂർ മണ്ഡലം ജോയിന്റ് സെക്രട്ടറി താഹ ബിന്‍ ഫൈസല്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.