മാഹി: കേന്ദ്ര-സംസ്ഥാന സർക്കാർ പുതുച്ചേരി വൈദ്യുത വകുപ്പിനെ സ്വകാര്യവൽക്കരിക്കുന്നതിന്റെ ഭാഗമായി നടത്തിക്കൊണ്ടിരിക്കുന്നജനവിരുദ്ധനടപടികൾക്കെതിരെബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
പള്ളൂർ കോ :ഓപ്പറേറ്റീവ് ബാങ്ക് പരിസരത്ത് പ്രതിഷേധ സായാഹ്ന ധർണ്ണ നടത്തി. വൈദ്യുതി വകുപ്പിനെ സ്വകാര്യവൽക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കുക,
ഫിക്സഡ് ചാർജ് എന്ന പേരിൽ ഉപഭോക്താക്കളെ കൊള്ളയടിക്കുന്ന ബില്ലിങ്ങ് രീതി അവസാനിപ്പിക്കുക,
സ്മാർട്ട് മീറ്റർ നിർബന്ധമാക്കാനുള്ള നീക്കം ഉപേക്ഷിക്കുക,
കർണാടകയിലെ കോൺഗ്രസ് സർക്കാർ നടപ്പിലാക്കിയ 200 യൂണിറ്റ് വരെയുള്ള വൈദ്യുതി ഉപയോഗം സൗജന്യമാക്കുന്ന പദ്ധതി പുതുച്ചേരിയിലും നടപ്പിലാക്കുക,
വൈദ്യുതി വകുപ്പിൽ ഒഴിവുള്ള മുഴുവൻ തസ്തികകളിലും ഉടൻ നിയമനം നടത്തുക,വിരമിച്ചവർക്ക് പുനർ നിയമനം നൽകാനുള്ളനീക്കംഉപേക്ഷിക്കുക.തുടങ്ങിയആവശ്യങ്ങളുന്നയിച്ചാണ് ധർണ്ണ.കെ മോഹനന്റെ അധ്യക്ഷയിൽ രമേശ് പറമ്പത്ത്എംഎൽഎ ഉദ്ഘാടനം ചെയ്തു.
പായറ്റ അരവിന്ദൻ, , ശോഭ പി.ടി.സി, ശ്യാംജിത്ത്. നളിനി ചാത്തു, സംസാരിച്ചു .കെ ഹരീന്ദ്രൻ സ്വാഗതവും,ആശാലത നന്ദിയും പറഞ്ഞു. വി.ടി ഷംസുദ്ദീൻ, ജിതേഷ് വാഴയിൽ, എ.പി ശ്രീ ജ, ശ്രീജയൻ, അജയൻ പുഴിയിൽ, കെ വി സന്ദീപ്, ഉത്തമൻ തിട്ടയിൽ, തെക്കേയിൽ സതീശൻ . ജിതേഷ് ചാമേരി, ശ്രീജിത്ത്, സർഫാസ് എന്നിവർ നേതൃത്വംനൽകി.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post