Latest News From Kannur

സംസ്ഥാന മാസ്റ്റേർസ് അത്‌ലറ്റിക് മേള ; കണ്ണൂർ ജില്ല മുന്നിൽ

0

തലശ്ശേരി : രണ്ട് ദിവസങ്ങളിലായി തലശ്ശേരിയിൽ നടന്ന സംസ്ഥാന മാസ്റ്റേർസ് അത്ലറ്റിക്ക് മേളയിൽ പുരുഷ – വനിത വിഭാഗങ്ങളിൽ കണ്ണൂർ ജില്ല മുന്നിലെത്തി.
മലയാളി മാസ്റ്റേർസ് അത്‌ലറ്റിക് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് എം.എസ് ജോസഫിന്റെ അദ്ധ്യക്ഷതയിൽ , മേള സംഘാടക സമിതി രക്ഷാധികാരി വി.ഇ. കുഞ്ഞനന്തൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ട്രോഫികൾ എം.എസ് ജോസഫ് വിതരണം ചെയ്തു. ചന്ദ്രബാബു , അസൈനാർ , മുകുന്ദൻ എ ,  നന്ദഗോപാൽ പി.റസാഖ് കെ , സോഫിയ വിജയകുമാർ , മുകുന്ദൻ മാസ്റ്റർ പി.കെ. രാജീവൻ മാസ്റ്റർ ഷമിൻ കെ എന്നിവർ ആശംസ പറഞ്ഞു. എൻ.കൃഷ്ണൻ കുട്ടി സ്വാഗതവും വി.കെ. സുധി നന്ദിയും പറഞ്ഞു.

Leave A Reply

Your email address will not be published.