മാഹി : മാഹി കോപ്പറേറ്റീവ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യുക്കേഷന്റെ കോളേജ് യൂണിയന്‍ ഉദ്ഘാടനവും ഫൈന്‍ ആര്‍ട്സ് ക്ലബ് & സബ്ജക്റ്റ് അസോസിയേഷന്‍ ഉദ്ഘാടനവും നടന്നു.യൂണിയന്‍ ഉദ്ഘാടനവും കോളേജ് യൂണിയന്‍ ലോഗോ പ്രകാശനവും , എം സി സി ഐ ടി പ്രസിഡന്റ് ശ്രീ സജിത്ത് നാരായണനും, ഫൈന്‍ ആര്‍ട്സ് ആന്‍ഡ് സബ്ജക്ട് അസോസിയേഷന്‍ ഉദ്ഘാടനം റിട്ടേര്‍ഡ്. പ്രൊഫസറും പ്രമുഖ കവിയുമായ വീരാന്‍കുട്ടിയും നിര്‍വഹിച്ചു.എം സി സിഐടി ഡയറക്ടര്‍മാരായ പയറ്റ അരവിന്ദൻ,ടി എം സുധാകരന്‍ , പിസി ദിവാനന്ദന്‍, പ്രിന്‍സിപ്പള്‍ ഡോ. ശ്രീലത കെ. തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു. യൂണിയൻ ചെയർമാൻ അശ്വന്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ആഷിൽ സ്വാഗതവും ഫൈൻ ആർട്സ് സെക്രട്ടറി സ്യന്ദന നന്ദി പ്രകടിപ്പിച്ചു ചടങ്ങിൽ വിവിധ അവാര്‍ഡുകള്‍ വിതരണം ചെയ്തു. തുടര്‍ന്ന് ദ്രുവതം ബ്രദേഴ്‌സിന്റെ മ്യൂസിക്കല്‍ ഫ്യൂഷന്‍ നടന്നു.