Latest News From Kannur

ചെമ്പ്ര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ കാർത്തിക ഉത്സവത്തിന് ഇന്ന് കൊടിയേറും

0

മയ്യഴി: പുരാതനമായ ചെമ്പ്ര സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ കാർത്തിക ഉത്സവത്തിന് ചൊവ്വാഴ്ച രാത്രി 8 നും 8.30 നും മധ്യേ കൊടിയേറും.തുടർന്ന് കടമേരി ഉണ്ണികൃഷ്ണമാരാരും സംഘവും ഇരട്ട തായമ്പക അവതരിപ്പിക്കും.
വിവിധ ദിവസങ്ങളിൽ ഗണപതി ഹോമം, ഭഗവതിസേവ, മുളപൂജ, കൊടി പൂജ, കലശാഭിഷേകം, ശ്രീഭൂതബലി, അത്താഴപൂജ, നാട് വലംവെക്കൽ, എന്നിവയുണ്ടാവും. ആധ്യാത്മിക പ്രഭാഷണം, ഗ്രാമബലി, കാഴ്ചശീവേലി, നൃത്ത പരിപാടികൾ, തിടമ്പ് നൃത്തം എന്നിവയും നടക്കും. 22ന് വൈകുന്നേരം അഞ്ചിന് ചെമ്പ്ര കുന്നിൻ്റെ മുകളിലെ മൂലസ്ഥാനത്ത് ഇറക്കി വെച്ച് പൂജ, 23 ന് വൈകുന്നേരം ഏഴിന് അഡ്വ.കേശവൻ്റെ പ്രഭാഷണം, 24 ന് രാവിലെ 8.30 ന് ഉത്സവബലി, വൈകുന്നേരം ഏഴിന് കെ.പി.ശശികല ടീച്ചറുടെ പ്രഭാഷണം, 27 ന് രാത്രി 8 ന് നഗരപ്രദക്ഷിണം, പള്ളിവേട്ട, 28 ന് രാവിലെ 10ന് യാത്രാബലി, ആറാട്ട്, തുടർന്ന് കൊടിയിറക്കം. ഉച്ചക്ക് ആറാട്ട് സദ്യയോടുകൂടി ഉത്സവം സമാപനം.

Leave A Reply

Your email address will not be published.