Latest News From Kannur

സമന്വയ റസിഡന്റ്സ് അസോസിയേഷൻ കൺവെൻഷൻ നടത്തി

0

മാഹി: ചാലക്കര വയൽ, പോന്തയാട്ട് പ്രദേശങ്ങളിലെ 200 ഓളം വീടുകൾ ഉൾപ്പെടുത്തിയിട്ടുള്ള കൂട്ടായ്മയായ സമന്വയ റസിഡന്റ്സ് അസോസിയേഷന്റെ കൺവെൻഷൻ രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സത്യൻ കേളോത്ത് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.എ.പി. അശോകൻ, കെ.കെ.രാജീവ്, നസീർ കേളോത്ത്, സത്യൻ കുനിയിൽ, കെ.വി.സന്ദീപ് സംസാരിച്ചു. ഓണ പുക്കള മത്സരത്തിൽ വിജയികളായവർക്ക് ഉപഹാരവു നൽകി. വിവിധ കലാപരിപാടികളും അരങ്ങേറി.
തുടർന്ന് നടന്ന ജനറൽ ബോഡിയോഗം പുതിയ ഭാരവാഹികളായി
അഡ്വ.എ.പി. അശോകൻ (രക്ഷാധികാരി),
സത്യൻ കേളോത്ത് പ്രസിഡണ്ട് ) കെ.കെ.രാജീവ്, വത്സകുമാർ മാസ്റ്റർ, നസീർ കേളോത്ത്, ഷീന.കെ.ടി.കെ (വൈസ് പ്രസിഡണ്ട് ),
സത്യൻ കുനിയിൽ (ജന.സിക്രട്ടറി), പി.പി.ജയപ്രകാശ്, കെ വി.സന്ദീപ്, കെ.പ്രസാദ്, പി.കെ.’പുഷ്പജം (ജോ.സിക്രട്ടറി) സുനിൽ കേളോത്ത് (ഖജാൻജി ) കെ.വി.ഹരീന്ദ്രൻ (മീഡിയ കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു.

Leave A Reply

Your email address will not be published.