അഭിനയ മികവിലൂടെ ആസ്വാദക മനസ്സിൽ ഇടം നേടിയ മലയാളത്തിന്റെ മഹാനടൻ, നവതിയുടെ നിറവിലും യൗവനത്തിന്‍റെ പ്രസന്നതയിലാണ്…
300 ലേറെ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയുടെ ചരിത്രവളർച്ചക്കൊപ്പം നിറഞ്ഞാടി നിന്ന ഈ പ്രതിഭാധനനെ മലയാളി ഇന്നും ഹൃദയത്തോടു ചേർത്തുനിർത്തുന്നു.ബഷീർ, എം.ടി, പാറപ്പുറത്ത്, എസ്.കെ. പൊറ്റെക്കാട്, തോപ്പിൽഭാസി, ഉറൂബ്, കേശവദേവ്, മലയാറ്റൂർ എന്നീ ലബ്ധപ്രതിഷ്ഠരായ എഴുത്തുകാരുടെ രചനകളിലെ കരുത്തുറ്റ കഥാപാത്രങ്ങൾക്ക് അഭ്രപാളിയിൽ ഭാവം പകരാനുള്ള നിയോഗം ഏറെയും കൈവന്നത് മധുവിനായിരുന്നു. ചെമ്മീനിലെ പരീക്കുട്ടി, ഭാർഗ്ഗവീനിലയത്തിലെ സാഹിത്യകാരൻ, ഉമ്മാച്ചുവിലെ മായൻ, ഓളവും തീരത്തിലെ ബാപ്പുട്ടി, നാടൻപ്രേമത്തിലെ ഇക്കോരൻ, വിത്തുകളിലെ ഉണ്ണി, ഏണിപ്പടികളിലെ കേശവപ്പിള്ള, കള്ളിച്ചെല്ലമ്മയിലെ അത്രാം കണ്ണ്… മലയാളത്തിന്റെ സെല്ലുലോയ്ഡിൽ മധു പകർന്ന ഭാവതീക്ഷ്ണതകൾ സുവർണ്ണലിപികളിൽ തന്നെ രേഖപ്പെടുത്ത പ്പെടും….
മലയാളത്തിന്റെ ആ മഹാനടനെ നിർമ്മാല്യം കലാ സാഹിത്യ സാംസ്കാരിക വേദി തിരുവനന്തപുരത്ത് കണ്ണമ്മൂലയിലെ അദ്ദേഹത്തിന്റെ വസതിയായ ശിവഭവനത്തിൽ വെച്ച് ആദരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post