ന്യൂമാഹി : പെരിങ്ങാടി വയലകണ്ടി മഹൽ ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ 22 ന് രാവിലെ 10 മണി മുതൽ 6 മണി വരെ വയലകണ്ടി പള്ളി അങ്കണത്തിൽ കുടുംബ സംഗമം നടത്തുന്നു. കുടുംബ സംഗമം പാണക്കാട് സയ്യീദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. പി.പി. ഉമർ മുസലിയാൽ കോയ്യോട്ട് , ടി.എസ് ഇബ്രാഹിം കുട്ടി മുസലിയാർ സംസാരിക്കും. അബ്ദുസമദ് പുക്കോട്ടൂർ എസ്.വി.മുഹമ്മദലി മാസ്റ്റർ ക്ലാസ്സെടുക്കുമെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.