പള്ളൂർ : കസ്തൂർബ ഗാന്ധി ഗവണ്മെന്റ് ഹൈ സ്കൂൾ ഏകദിന ശാസ്ത്രമേള സംഘടിപ്പിച്ചു. ശാസ്ത്രകുതുകികളായ വിദ്യാർത്ഥികൾ തയ്യാറാക്കിയ ചന്ദ്രയാൻ 3, മേരി മിട്ടി മേരാ ദേശ് , കൃഷി അന്നും ഇന്നും, സസ്റൈനബിൾ ടൂറിസം, ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് ഇൻ റോഡ് തുടങ്ങി ഒട്ടനവധി മോഡലുകള്‍ പ്രദര്‍ശനത്തിനുണ്ടായിരുന്നു. ഇത്തരം പ്രദര്‍ശനങ്ങള്‍ വിദ്യാർത്ഥികളിൽ ശാസ്ത്ര അവബോധം സൃഷ്ടിക്കാനുതകിയതാണെന്ന് ശാസ്ത്രഅധ്യാപകനും ശാസ്ത്രനാടക രചയിതാവും ക്വിസ് മാസ്റ്ററുമായ ആനന്ദ് കുമാർ പറമ്പത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചപ്പോള്‍ അഭിപ്രായപ്പെട്ടു .
ചടങ്ങിൽ പ്രധാന അദ്ധ്യാപകൻ ശ്രീ കെ പി ഹരീന്ദ്രൻ അധ്യക്ഷത വഹിച്ചു. ശാസ്ത്ര അദ്ധ്യാപകരായ ശ്രീ അജിത് പ്രസാദ് എ , ശ്രീമതി ഷമീദ വി പി എന്നിവർ നേതൃത്വം നല്‍കി .
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post