പാനൂർ :പാനൂർ ഹൈസ്ക്കൂളിലെ 1981 എസ്.എസ്.എൽ.സി ബാച്ചിലെ വിദ്യാർത്ഥികൾ നാല് പതിറ്റാണ്ടിലേറെയായുള്ള ഓർമ്മകളുമായി ഒരു വട്ടം കൂടി വിദ്യാലയത്തിരുമുറ്റത്ത് ഒരുമിക്കുന്നു.ഓർമ്മപ്പത്ത് 81 എന്ന പേരിലുള്ള സംഗമം 2023 ഒക്ടോബർ 22 ഞായറാഴ്ച പാനൂർ പി.ആർ.എം ഹയർസെക്കന്ററി സ്കൂളിലാണ് നടക്കുന്നത്.ഗുരുവന്ദനം , സ്നേഹാദരം , സൗഹൃദ വിരുന്ന് , മധുരസ്മരണ , കളിയും ചിരിയും തുടങ്ങി വിവിധ സെഷനുകളിലായാണ് സംഗമം നടക്കുന്നത്.
ഡോ. എം.പി.സുരേഷ് ബാബുവിന്റെ അദ്ധ്യക്ഷതയിൽ കെ.പി. മോഹനൻ എം എൽ എ ഓർമ്മപ്പത്ത് 81 സംഗമം ഉദ്ഘാടനം ചെയ്യും. എ. യതീന്ദ്രൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തും. വൈകിട്ട് നാലിന് തലശ്ശേരി ബീറ്റേഴ്സ് ചോയ്സ് ഒരുക്കുന്ന സംഗീത വിരുന്നുണ്ടാവും.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post