മാഹി: നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ശ്രീ രഞ്ജിനി കലാക്ഷേത്രം പെരിങ്ങാടി ശ്രീമാങ്ങോട്ടും കാവ് സരസ്വതി മണ്ഡപത്തിൽ അവതരിപ്പിച്ച നൃത്തോത്സവം ആസ്വാദക മാനസങ്ങളിൽ ആത്മീയതയുടെ ആനന്ദനിർവൃതി കോരിയിട്ടു .കലൈമാമണി പ്രിയാരഞ്ജിത്ത് കലാക്ഷേത്രയുടെ ‘സംവിധാനത്തിൽ അരങ്ങേറിയ ന്യത്ത പരിപാടിയിൽ, നടന ചാരുത പീലിവിടർത്തിയാടി’ ലാസ്യഭാവതാളലയങ്ങളിൽ ശാസ്ത്രീയ നൃത്തച്ചുവടുകൾ വെച്ച മുപ്പതിലേറെ കലാകാരികൾ നവ ദുർഗ്ഗകളെ അവതരിപ്പിച്ചു. മഹിഷാസുരനിഗ്രഹം ഏറെ ശ്രദ്ധേയമായി.ശക്തി സ്വരൂപിണിയായ ദുർഗ്ഗയും, ഐശ്വര്യദായിനിയായ ലക്ഷ്മിയും ,വിദ്യാദേവതയായ സരസ്വതിയുമെല്ലാം അരങ്ങിൽ വ്യത്യസ്ത ഭാവങ്ങളിൽ രൗദ്ര, ശാന്ത, ലാസ്യ ഭാവങ്ങളിൽ വേഷപ്പകർച്ച നടത്തിയപ്പോൾ, അത് കാണികളിൽ നവരാത്രി ചരിതത്തിൻ്റെ സമ്മോഹനങ്ങളായ നിമിഷങ്ങൾ സമ്മാനിച്ചു.
സരസ്വതീ മണ്ഡപത്തിൽ വെച്ച് സിനിമ – ഹൃസ്വചിത്ര സംവിധായകൻ രഞ്ജിത്ത് മുതിർന്ന മാധ്യമ പ്രവർത്തകനും, കലൈമാമണി അവാർഡ് ജേതാവുമായ ചാലക്കര പുരുഷുവിനെ പൊന്നാടയണിയിച്ച് ആദരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post