കണ്ണൂർ: ന്യൂറോനെറ്റ് അബാക്കസിന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ലാതല അബാക്കസ് ചാമ്പ്യൻ ഷിപ്പ് ഒക്ടോബർ 29 ന് നടത്താൻ തീരുമാനിച്ചു.പ്രജിത്ത് പി.വി യുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ന്യൂറോനെറ്റ് സി.ഇ.ഒ സരിത പി ബിജു ജില്ലാതല അബാക്കസ് ചാമ്പ്യൻഷിപ്പിന്റെ ലോഗോ പ്രകാശനം ചെയ്തു. ചാമ്പ്യൻഷിപ്പ് പരീക്ഷയുടെ കൺവീനറായി ബിന്ദു വത്സരാജിനെ തിരഞ്ഞെടുത്തു.മോട്ടിവേഷൻ സ്പീക്കറും, വിദ്യാഭ്യാസ പ്രവർത്തകനുമായ ശ്രീ ബിജു പച്ചിരിയാൻ യോഗത്തിന് ആശംസ നേർന്നു, ആഹ്ലാദകരമായ ഒരു പഠനാനുഭവം സൃഷ്ടിക്കുക വഴി മാത്രമേ കുട്ടികൾക്ക് പഠനത്തോടുള്ള സ്നേഹം വളർത്താൻ കഴിയൂ എന്ന് അദ്ദേഹം ചൂണ്ടി കാട്ടി.ചടങ്ങിൽ ന്യൂറോനെറ്റ് പ്രൊജക്റ്റ് മാനേജർ റീത്ത സുബോദ് സ്വാഗതവും, സിന്ധു മനോജ് നന്ദിയും പറഞ്ഞു.ന്യൂറോനെറ്റ് അബാക്കസിന് കണ്ണൂർ ജില്ലയിൽ 120 ൽ പരം അധ്യാപികമാരാണുള്ളത്. ഒക്ടോബർ 29 ന് നടക്കുന്ന ചാമ്പ്യൻഷിപ്പ് പരീക്ഷയിൽ തെരെഞ്ഞെടുക്കപ്പെട്ട ആയിരത്തോളം വിദ്യാർത്ഥികൾ പങ്കെടുമെന്ന് ന്യൂറോനെറ്റ് പ്രൊജക്റ്റ് മാനേജർമാരായ ലിജി സന്തോഷ്, ലജിന വിനീത് എന്നിവർ അറിയിച്ചു.