മാഹി : മഞ്ചക്കൽ ജുമാ മസ്ജിദ് കമ്മറ്റിയുടെ നേതൃത്തത്തിൽ വിപുലമായി നബിദിനം ആഘോഷിച്ചു. കുട്ടികളുടെ കലാപരിപാടികളോടെ നബിദിന പരിപാടികൾക്ക് തുടക്കം കുറിച്ചു. നബി ദിന പൊതു സമ്മേളനം മുഹമ്മദലി ദാരിമി ഉത്ഘാടനം ചെയ്തു പള്ളി പ്രസിഡന്റ് കെ ഇ മമ്മു ആദ്ധ്യക്ഷത വഹിച്ചു പള്ളി കമ്മിറ്റി സെക്രട്ടറി എം പി ഷംസുദീൻ, സദർ ഉസ്താദ് ഹംസ മുസ്‌ലിയാർ, പള്ളി കമ്മിറ്റീ ട്രഷറർ അബ്ദുൽ ഗഫൂർ മണ്ടോളി എന്നിവർ സംസാരിച്ചു ചടങ്ങിൽ വെച്ച്
സത്യസന്ധത യുടെ നേർരൂപമായി കളഞ്ഞു കിട്ടിയ പണം ഉടമസ്ഥനെ തിരിച്ചേല്പിച്ചു മാതൃക പ്രവർത്തനം കാഴ്ചവച്ചു നാടിന്റെ അഭിമാനമായി മാറിയ വിദ്യാർത്ഥികളയാവി ആദിത്യ,സയാൻ ബിൻ സുറൂർ
,ശാമിൽ അസ്‌ലംഎന്നീവരെ കെ ഇ മമ്മു ആദരിച്ചുതുടർന്ന്മദ്രസ കുട്ടികളുടെ കലാപരിപാടികളിൽ വിജയിച്ചവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
പ്രവാചക സന്ദേശം എന്ന വിഷയത്തിൽ ഹാഫിള് അബ്ദുൽ ഖാദർ നിസാമി അൽ അസ്ഹരി(ഖത്തീബ് മാഹീ ജുമാ മസ്ജിദ് മഞ്ചക്കൽ )പ്രഭാഷണം നടത്തി,
ഹിഫ്ള് വിദ്യാർത്ഥികൾക്ക് പ്രോത്സാഹന സമ്മാനങ്ങൾ വിതരണം ചെയ്തു, ചടങ്ങിൽ വെച്ച് തദ്ദേശ സ്വയം ഭരണ വകുപ്പിൽ ഇന്റെർണൽ വിജിലൻസ് ഓഫീസർ ആയി പ്രൊമോഷൻ ലഭിച്ച കമ്മിറ്റി അംഗം ടി ഷാഹുൽ ഹമീദിനെ ആദരിച്ചു. പരിപാടിയോട് അനുബന്ധിച്ച് അന്ന ദാനവും ഉണ്ടായിരുന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.