മാഹി:പള്ളൂർ-ശ്രീ വിനായക കലാക്ഷേത്രം രജത ജൂബിലി ആഘോഷം
ഒക്ടോബർ 19,20, 21, തിയ്യതികളിൽ നടക്കും.കോയ്യോട്ട് തെരു ശ്രീ മഹാഗണപതി ക്ഷേത്രം സ്റ്റേജിലാണ് പരിപാടി കളരങ്ങേറുക. വിവിധ കലാ മത്സരങ്ങൾ, ഗുരുവന്ദനം, നാടൻ പാട്ട്, കോൽക്കളി, സംഗീത ശിൽപ്പം, തിരുവാതിര, കൈകൊട്ടിക്കളി, നൃത്ത നിശ, സാംസ്ക്കാരിക സമ്മേളനം എന്നിവയുണ്ടാകും ആഘോഷത്തോടനുബന്ധിച്ച് വിദ്യാർഥികൾക്കായി ജില്ലാതല സർഗ്ഗോത്സവം സംഘടിപ്പിക്കും.
നഴ്സറി വിഭാഗം മുതൽ ഹൈസ്കൂൾ വിഭാഗം വരെയുള്ളകുട്ടികൾക്കായി ചിത്രരചനാ മത്സരവുംഹൈസ്കൂൾ വിഭാഗത്തിനു മാത്രമായി കഥ, കവിത എന്നീ ഇനങ്ങളിൽ രചനാമത്സരവും സർഗ്ഗോത്സവത്തിന്റെ ഭാഗമായി നടത്തും..
സപ്തംബർ 29 ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് രചനാ മത്സരങ്ങളും 30 ന് ശനിയാഴ്ച രാവിലെ 9.30ന് ചിത്രരചനാ മത്സരവും നടത്തും.
പള്ളൂർ ആലി ഇംഗ്ലീഷ് മീഡിയം സ്കൂൾ അങ്കണം മത്സര വേദിയാകും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് താഴെ കൊടുത്ത നമ്പറുകളിൽ ബന്ധപ്പെടാം.
944762330, 9388510799
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post