Latest News From Kannur

അദ്ധ്യാപക സംഗമം നടത്തി

0

പാനൂർ :കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ വിദ്യാലയങ്ങളില്‍ നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ജ്യോതിസ് വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സര്‍ഗധനരായ അധ്യാപകരുടെ സംഗമം സംഘടിപ്പിച്ചു. പൂക്കോ മുസ്ലിം എല്‍ പി സ്‌കൂളില്‍ കലാജ്യോതിസ് സീസണ്‍ വണ്‍ എന്ന പേരിലാണ് സംഗമം നടന്നത്.
പാനൂര്‍ എ ഇ ഒ ബൈജു കേളോത്ത് പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജ്യോതിസ് പദ്ധതി കണ്‍വീനര്‍ ദിനേശന്‍ മഠത്തില്‍ അധ്യക്ഷനായി. ചൊക്ലി എ ഇ ഒ വി കെ സുധി, പൂക്കോം മുസ്ലീം എല്‍ പി സ്‌കൂള്‍ പ്രധാനധ്യാപകന്‍ അസീസ് മാസ്റ്റര്‍, പാനൂര്‍ എച്ച് എം ഫോറം സെക്രട്ടറി വിനോദന്‍, എന്നിവര്‍ സംസാരിച്ചു. ഡയറ്റ് ഫാക്കല്‍റ്റി ഡോ.എം.കെ.മധുസൂദനന്‍ പദ്ധതി വിശദീകരണവും ക്ലാസും നയിച്ചു. ഡോ കെ വി ശശിധരന്‍ സ്വാഗതവും ഇ സുരേഷ്ബാബു നന്ദിയും പറഞ്ഞു.

Leave A Reply

Your email address will not be published.