ന്യൂമാഹി:ന്യൂമാഹി ടൌണിലും മാഹി ദേശീയപാതയിലും അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പോലീസിൻ്റെ ഭാഗത്ത് നിന്ന് ആവശ്യമായ ഗതാഗത നിയന്ത്രണങ്ങളും നടപടികളും ഉണ്ടാവണമെന്ന് ഓട്ടോ- ടാക്സി മോട്ടോർ ഫെഡറേഷന് (സി.ഐ.ടി.യു) ജില്ലാ ജോയിൻ്റ് സെക്രട്ടറി എ.കെ.സിദ്ദിഖ് ആവശ്യപ്പെട്ടു.ടാങ്കർ ലോറികൾ ഉൾപ്പെടെയുള്ള നീളം കൂടിയതും ഭാരം നിറച്ചതുമായ വാഹനങ്ങൾ തലശ്ശേരി, സൈദാർ പളളി, പളളൂർ, ചൊക്ലി, കാഞ്ഞിരത്തിൻ കീഴിൽ, മത്തിപ്പറമ്പ്, മോന്താൽ റോഡ് വഴി കുഞ്ഞിപ്പള്ളിയിലേക്ക് കടത്തിവിട്ട് മാഹി പാലത്തിലെ തിരക്ക് കുറക്കുന്ന കാര്യവും അധികൃതർ പരിഗണിക്കണം. ഇക്കാര്യത്തിൽ തലശ്ശേരിയിലെയും മാഹിയിലെയും ആർ.ടി.ഒ, പോലീസ് തുടങ്ങിയ വകുപ്പുകളിലെയും മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും വിളിച്ച് ചേർത്ത് തീരുമാനമുണ്ടാക്കാൻ ജനപ്രതിനിധികൾ മുൻകൈയെടുക്കണമെന്നും ആവശ്യപ്പെട്ടു. ഗതാഗത നിയന്ത്രണം വേണമെന്നത് മയ്യഴിക്കൂട്ടം ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലെ പ്രധാനപ്പെട്ട ആവശ്യം കൂടിയാണ്.
Sign in
Sign in
Recover your password.
A password will be e-mailed to you.