മാഹി: സെവൻസ് ഫുട്ബോൾ അസോസിയേഷൻ്റെ ആറാമത് കണ്ണൂർ ജില്ലാ സമ്മേളനം 2023 സെപ്തംബർ 24 ഞായറാഴ്ച രാവിലെ 10 മണിക്ക് കാപ്പിറ്റോൾ വെഡിങ്ങ് സെൻറർ ഹാൾ മാഹിയിൽ വെച്ച്
രമേഷ് പറമ്പത്ത് മാഹി MLA ഉൽഘാടനം നിർവ്വഹിച്ചു. സെവൻസ് ഫുട്ബോൾ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് കെ.എം. ലെനിൻ മുഖ്യപ്രഭാഷണം നടത്തി.SFA കരട് നിയമാവലി അവതരണം SFAസംസ്ഥാന ജോയിൻ്റ് സെക്രട്ടറി സലാവുദ്ദീൻ മമ്പാട് നടത്തി.മുൻ കാല കളിക്കാരെ ടFAസീനീയർ വൈസ് പ്രസിഡണ്ട് എ.എം.ഹബീബുള്ള പൊന്നാട അണിയിച്ച് ആദരിച്ചു. കണ്ണുർ ജില്ലയിലെ 2022-2023 സീസണിലെ മികച്ച ടൂർണ്ണമെൻറായി മാഹി സ്പോർട്സ് ക്ലബ്ബ് ടൂർണ്ണമെൻ്റ് കമ്മിറ്റിയെയും 2022- ‘2023 സീസണിലെ കണ്ണുർ ജില്ലയിലെ മികച്ച ടീമായി വളപട്ടണം ടൗൺ സ്പോർട്സ് ക്ലബ്ബ് ടീമീ ന് ഉപഹാരം നൽകി ചടങ്ങിൽ ആദരിച്ചു.
SFAസംസ്ഥാന ഭാരവാഹികളായ ഫറൂഖ് പച്ചീരീ പെരിന്തൽമണ്ണ, റോയൽ മുസ്തഫ കോഴിക്കോട് ,അഡ്വേക്കേറ്റ് ഷെമീം പാക് സ്വാൻ കോഴിക്കോട്, വാഹിദ് കുപ്പൂത്ത് പാലക്കാട്, എന്നിവർ സംസാരിച്ചു. SFA കണ്ണുർ ജില്ലാ സെക്രട്ടറി എം സുമേഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.നാസർ ഇരിക്കൂർ അനുശോചന പ്രമേയവും, കെ.സി. നിഖിലേഷ് സ്വാഗതവും, പി.എ പ്രദീപ് കുമാർ നന്ദിയും രേഖപ്പെടുത്തി. SFA കണ്ണുർ ജില്ല കമ്മിറ്റിക്ക് കീഴിൽ 2023-2024 സീസണിൽ മാഹി, തലശ്ശേരി, വളപട്ടണം ,ഇരിക്കൂർ, ഇരിട്ടി, തളിപ്പറമ്പ് ,കൂത്തുപറമ്പ് എന്നിവിടങ്ങളിൽ പുതിയ ടൂർണ്ണമെൻ്റുകൾ അനുവദിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post