Latest News From Kannur

വീഡിയോ നിര്‍മാണ മത്സരം

0

 കണ്ണൂർ: ജില്ലാ മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി ഒക്ടോബര്‍ 10 ലോക മാനസികാരോഗ്യദിനവുമായി ബന്ധപ്പെട്ട് വീഡിയോ നിര്‍മാണ മത്സരം നടത്തുന്നു. മത്സരാര്‍ഥികള്‍ ‘മാനസികാരോഗ്യം ഒരു സാര്‍വത്രിക മനുഷ്യാവകാശമാണ്’ എന്ന വിഷയത്തില്‍ മൂന്നു മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോ ഒക്ടോബര്‍ മൂന്നിനകം dmhpkannur@gmail.com എന്ന മെയിലില്‍ അയക്കണം. ഒന്നാംസമ്മാനത്തിന് 3000 രൂപയും രണ്ടാംസമ്മാനത്തിന് 2000 രൂപയും മൂന്നാംസമ്മാനത്തിന് 1000 രൂപയും ലഭിക്കും. കൂടാതെ ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജനങ്ങളില്‍ അവബോധം നല്‍കുന്നതിനായി വീഡിയോ ഉപയോഗിക്കും. ഫോണ്‍: 04972734343.

Leave A Reply

Your email address will not be published.