Latest News From Kannur

വ്യാപാര വ്യവസായ തൊഴിൽ മേഖലയുടെ സംരക്ഷണാർത്ഥം മാഹി സിവിൽ സ്റ്റേഷനിലേക്ക് വ്യാപാരി മാർച്ച്

0

മാഹി: വ്യാപാര വ്യവസായ തൊഴിൽ മേഖലയുടെ സംരക്ഷണം ആവശ്യപെട്ട് വ്യാപാര വ്യവസായ ഏകോപന സമിതിയുടെ നേതൃത്വത്തിൽ മാഹി സിവിൽ സ്റ്റേഷനിലേക്ക് സപ്തംബർ 19 ന് രാവിലെ 10 മണിക്ക് വ്യാപാരികളുടെ മാർച്ചും ധർണ്ണയും നടത്തുമെന്ന് വ്യാവ്യാപാരി വ്യവസായി ഏകോപന സമിതി ചെയർമാൻ കെ.കെ.അനിൽകുമാർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.മാഹിപ്പാലത്തിന്റെയും റോഡിന്റെയും ശോചനിയാവസ്ഥ കാരണമുണ്ടാവുന്ന ഗതാഗത കുരുക്ക് മാഹിയിലെ വ്യാപാര മേഖലയെ സാരമായി ബാധിച്ചിരിക്കയാണ്. മാഹിപ്പാലം പുതിക്കി പണിതും റോഡ് ടാർ ചെയ്തും ഗതാഗതം സുഗമമാക്കാൻ സർക്കാർ തയ്യാറാകണം. മാഹിയിലെ വ്യാപാരികളിൽ നിന്നും വിവിധ ലൈസൻസുകളുടെ പേരിലും നികുതിയിനത്തിലുമായി വർഷത്തിൽ 300 കോടിയിൽ പരം രൂപയാണ് പുതുച്ചേരി സർക്കാർ പിരിച്ചെടുക്കുന്നത്. എന്നാൽ മാഹിയിലെ നികുതിദായകരെയും വ്യാപാരികളെയും സർക്കാർ പുർണ്ണമായും അവഗണിക്കുകയാണ്. മയ്യഴി നഗരസഭ യഥാസമയം ലൈസൻസ് നൽകാത്തതും കടകളിലെ മാലിന്യം നീക്കം ചെയ്യാത്തതും ട്രാഫിക്ക് സംവിധാനം കാര്യക്ഷമമല്ലാതും കാരണം വ്യാപാരികൾ ദുരിതമനുഭവിക്കയാണ്. വ്യാപാര മേഖലയ്ക്ക് ഗുണകരമായ മാഹി ഫിഷിംങ്ങ് ഹാർബറിന്റെ പ്രവർത്തി പാതി വഴിയിൽ നിലച്ചിരിക്കയാണ്. മയ്യഴിയോട് സർക്കാർ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് 19 ന് ഉച്ച 12 മണി വരെ കടകളടച്ച് പ്രതിക്ഷേധ ധർണ്ണ സമരം നടത്തുന്നതെന്ന് ഭാരവാഹികളായ ഷാജി പിണക്കാട്ട്, ഷാജു കാനത്തിൽ, കെ.കെ.ശ്രീജിത്ത്, ടി.എം.സുധാകരൻ എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

Leave A Reply

Your email address will not be published.