Latest News From Kannur

ധർണ്ണാ സമരം (മാഹിയിലെ രൂക്ഷമായ അധ്യാപക ക്ഷാമം പരിഹരിക്കാന്‍ പൊതുസമൂഹം രംഗത്തിറങ്ങണം)

0

മാഹിഃ മാഹിയിലെ രൂക്ഷമായ അധ്യാപക ക്ഷാമം പരിഹരിക്കുക, പൊതു വിദ്യാഭ്യാസം സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഗവൺമെന്റ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ, മാഹി സിവിൽ സ്റ്റേഷൻ പരി സരത്ത് ധർണ്ണ നടത്തി. എഫ് എസ് എ മുൻ പ്രസിസണ്ട് സി പി ഹരീന്ദ്രൻ ഉൽഘാടനം ചെയ്തു. രൂക്ഷമായ അധ്യാപക ക്ഷാമം നേരിടുന്ന മാഹിയിലെ പൊതു വിദ്യാഭ്യാസ മേഖല സംരക്ഷിക്കാൻ മാഹിയിലെ പൊതു സമൂഹവും രക്ഷിതാക്കളും രംഗത്തിറിങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നെന്ന് സി.പി ഹരീന്ദ്രൻ മാസ്റ്റർ അഭിപ്രായപ്പെട്ടു. സി.എച്ച് പ്രഭാകരൻ , ഇ വി രാമചന്ദ്രൻ , ശ്രീകുമാർ ബാനു എന്നിവർ സംസാരിച്ചു. യോഗത്തിൽ ജി എസ് ടി എ പ്രസി സണ്ട് യതീന്ദ്രൻ പി അധ്യക്ഷം വഹിച്ചു. എ. അജിത്‌പ്രസാദ് സ്വാഗതവും സാജിതാ ഭാസ്കർ നന്ദിയും പറഞ്ഞു.

Leave A Reply

Your email address will not be published.