പാനൂർ:ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷത്തോടനുബന്ധിച്ച് മേലെ പൂക്കോം ഇരഞ്ഞിക്കുളങ്ങര എൽപി സ്കൂളിൽ വെച്ച് മുരളിക 2023 വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ നടന്നു.മത്സരങ്ങൾ 10 മണിക്ക് ആരംഭിച്ചു.ചിത്രരചന, പ്രബന്ധരചന, ക്വിസ് മത്സരം എന്നീ മത്സരങ്ങളാണ് നടന്നത്.ഇരഞ്ഞിക്കുളങ്ങര എൽപി സ്കൂളിൽ ആർ എസ് എസ് പാനൂർ ഖണ്ഡ് സംഘചാലക് കെ. പ്രകാശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു .സി . പ്രദീപൻ അദ്ധ്യക്ഷത വഹിച്ചു. ബാലഗോകുലം മേഖല സഹ ഭഗിനി പ്രമുഖ ആര്യപ്രഭ പ്രസംഗിച്ചു.പി.പി.രജിൽ കുമാർ സ്വാഗതവും ടി.ജിതേഷ് നന്ദിയും പറഞ്ഞു.
സമ്മാനവിതരണം ശ്രീകൃഷ്ണജയന്തി ഘോഷയാത്ര സമാപന വേദിയിൽ വച്ച് നടക്കുന്നതാണ്.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post