പാനൂർ :മോന്താൽ – പാനൂർ സംസ്ഥാന പാതയോടു ചേർന്നു മേക്കുന്നിലുള്ള കനകമലയെ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റണമെന്ന് ബാലസംഘം പാനൂർ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.ചൊക്ലി വിപി ഒറിയൻ്റൽ ഹൈസ്ക്കൂൾ ഹാളിൽ ബാലസംഘം ജില്ലാ പ്രസിഡൻ്റ് കെ ജിഷ്ണു ഉദ്ഘാടനം ചെയ്തു. ജിദ്ദ പള്ളിക്കുനി, വിധുകൃഷ്ണ മുത്താറി പീടിക, ഹാദിയ ഒളവിലം എന്നിവരുൾ പ്പെടുന്ന പ്രസീഡീയം സമ്മേളനം നിയന്ത്രിച്ചു.അനുശ്രീ കടവത്തൂർ അനുശോചന പ്രമേയമവതരിപ്പിച്ചു. ബാലസംഘം ജില്ലാ വൈസ് പ്രസിഡൻ്റ് അശ്വന്ത് കാവുമ്പായി സംഘടന റിപ്പോർട്ടും,
കെപി അർജുൻ പ്രവർത്ത റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ കൺവീനർ പി രമേശൻ,ജില്ലാ ജോയിൻ്റ് കൺവീനർ പികെ ഷീല, ജില്ലാ എക്സിക്യുട്ടീവംഗം സാനന്ത് എസ് ഭാനു, എരിയ കൺവീനർ എൻ അനിൽകുമാർ, പി പ്രസന്ന, എ രാഘവൻ എന്നിവർ സംസാരിച്ചു.കെ ദിനേശ് ബാബു സ്വാഗതം പറഞ്ഞു. ഭാരവാഹികൾ:
വിധു കൃഷ്ണ മുത്താറി പീടിക (പ്രസിഡൻ്റ്). ദേവിമഞ്ജിമ ചമ്പാട്, ശ്രീനന്ദ ചൊക്ലി (വൈസ് പ്രസിഡൻ്റ്)ജിത പള്ളികുനി (സെക്രട്ടറി).നന്ദന കുന്നോത്തുപറമ്പ്, പ്രണവ് പെരിങ്ങളം (ജോയിൻ്റ് സെക്രട്ടറി).പി മനോഹരൻ (കൺവീനർ),പി പ്രസന്ന, പി രഗിനേഷ് (ജോയിൻ്റ് കൺവീനർ).
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post