മയ്യഴി:മുണ്ടോക്ക് ശ്രീ ഹരീശ്വര ക്ഷേത്രം ശ്രീഹരിഭജന യോഗത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണജയന്തി [ അഷ്ടമിരോഹിണി ] ആഘോഷം 2023 സപ്തമ്പർ 6 ബുധനാഴ്ച നടക്കും. അവതാരപുരുഷനായ ശ്രീകൃഷ്ണൻ മുഖ്യ ആരാധനാമൂർത്തിയായി പ്രതിഷ്ഠിക്കപ്പെട്ട ശ്രീ ഹരീശ്വര ക്ഷേത്രത്തിൽ ഈ വർഷത്തെ ശ്രീകൃഷ്ണജയന്തി വിവിധ പരിപാടികളോടെ ആഘോഷിക്കയാണ്. ക്ഷേത്ര പൂജാ ചടങ്ങുകൾക്കും അഷ്ടമിരോഹിണി ദിന വിശേഷാൽ പൂജകളും ക്ഷേത്രത്തിൽ നടക്കും. ശ്രീഹരി ഭജന യോഗത്തിന്റെ ഭജന 6 ന് ബുധനാഴ്ച രാത്രി 7 മണിക്ക് നടക്കും.