Latest News From Kannur

കൂരാറ കൂനംകണ്ടിയിൽ കുടുംബ സംഗമവും ഹരിത മിഷൻ കേരള പദ്ധതിയുടെ ഓർമ്മ മരം വിതരണവും നടന്നു

0

മൊകേരി:കൂരാറ കൂനം കണ്ടി കുടുംബത്തിന്റെ നേതൃത്വത്തിൽ കുടുംബ സംഗമവും, ഹരിത മിഷൻ പദ്ധതി കേരളയുടെ ഓർമ്മ മരം വിതരണവും, ഓണാഘോഷവും നടന്നു.തറവാട്ട് വീട്ടിൽ വച്ച് നടന്ന പരിപാടി മൊകേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വത്സൻ ഉദ്‌ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ കെ.വി.മുകുന്ദൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.കെ ഷിബിൻ സ്വാഗതവും കെ.കെ അശോകൻ നന്ദിയും പറഞ്ഞു. ഹരിത മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ശ്രീമതി. ലത കാണി ആശംസകൾ അർപ്പിച്ചു. യോഗത്തിൽ വച്ച് തറവാട്ടിലെ 74 കുടുംബങ്ങൾക്ക് ഹരിത മിഷൻ കേരളയുടെ ഓർമ്മ മരം വിതരണവും നടന്നു. പ്രശസ്‌ത ബാല സാഹിത്യകാരനും കുടുംബാംഗവുമായ രാജു കാട്ടുപുനം അനുഗ്രഹ ഭാഷണം നടത്തി. മുതിർന്ന കുടുംബാംഗം പി.രാഘവൻ പൂർവ്വ സൂരികളെ പരിചയപ്പെടുത്തി.
മുതിർന്ന അംഗങ്ങളെ ആദരിക്കൽ, വിവിധ കലാ പരിപാടികൾ, കായിക മത്സരങ്ങൾ എന്നിവയും സംഘടിപ്പിച്ചു.അഞ്ച് തലമുറയിലെ കുടുംബങ്ങൾ ഒത്തു ചേർന്ന സംഗമത്തിൽ കുടുംബാംഗങ്ങൾ വിവിധ ഭാവി പരിപാടികളുടെ ആസൂത്രണവും അവലോകണവും നടത്തി പിരിഞ്ഞു.കെ.കെ.ഷമിൻ, കെ.കെ.ദാസൻ കെ.കെ.മനോജ് കുമാർ, പ്രമോദ് ആചാരമ്പത്, അനിൽ കുമാർ. കെ.പി, സ്വാതിരാഗ്, പ്രിയേഷ്.പി.എസ്, കെ.കെ.സന്തോഷ്‌, വിനോദ്.വി.എൻ, എന്നിവർ നേതൃത്വം നൽകി.

Leave A Reply

Your email address will not be published.