Latest News From Kannur

സെൻട്രൽ പുത്തൂർ എൽ.പി.സ്കൂൾ പുതിയ കെട്ടിടത്തിൽ

0

പാനൂർ:സെൻട്രൽ പുത്തൂർ എൽ.പി.സ്കൂളിൻ്റെ പുതിയ കെട്ടിടം കെ.മുരളീധരൻ എം.പി.ഉദ്ഘാടനം ചെയ്തു. കെ.പി.മോഹനൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപിക ടി .സി.അജിത സ്വാഗതം പറഞ്ഞു. മുൻകാല അധ്യാപകരെ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ലത ആദരിച്ചു.
എൽ. എസ്. എസ്.വിജയികളെ പാനൂർ എ.ഇ.ഒ. ബൈജു കേളോത്ത് അനുമോദിച്ചു. ലൈബ്രറി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സാദിഖലി പാറാട് ഉദ്ഘാടനം ചെയ്തു. നവീകരിച്ച പാചകപ്പുര വാർഡ് മെമ്പർ ടി. സുജില ഉദ്ഘാടനം ചെയ്തു. ബേംഗ്ളൂരിൽ ആയോധന കലയിലൂടെ പ്രശസ്തനായ അഡ്വ.സത്യൻ പുത്തൂരിനെ ചടങ്ങിൽ വെച്ച് എം.പി.യും നിർമാണ പ്രവൃത്തി നടത്തിയ കരാറുകാരൻ ആർ.കെ.രാജേഷിനെ എം.എൽ.എയും ആദരിച്ചു. ബി.പി.ഒ.അബ്ദുൾ മുനീർ, എം.പി.മുകുന്ദൻ മാസ്റ്റർ, ടി.സി.കുഞ്ഞിരാമൻ, സി.കെ. കുഞ്ഞിക്കണ്ണൻ, പി.കെ.കുഞ്ഞമ്പു, ഇസ്മായിൽ മുത്താറീൻറവിട, കെ.മുകുന്ദൻ മാസ്റ്റർ, കെ.പുഷ്പ, സി.പുരുഷു, കെ.ഗിജേഷ്, നിമിഷ, കെ.സുവീൺ എന്നിവർ സംസാരിച്ചു.

Leave A Reply

Your email address will not be published.