ന്യൂമാഹി : ഏടന്നൂർ ടാഗോർ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മുൻ പഞ്ചായത്ത് പ്രസിഡന്റും പുന്നോൽ സർവ്വീസ് സഹകരണ ബാങ്കിന്റെയും ഏടന്നൂർ ടാഗോർ ലൈബ്രറിയുടെയും പ്രസിഡന്റായിരിക്കെ മരണപ്പെട്ട കെ.അനിൽകുമാറിന്റെ രണ്ടാം ചരമ വാർഷിക അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ഏടന്നൂർ ശ്രീനാരായണ മഠം ഹാളിൽ നടന്ന അനുസ്മരണ യോഗം തലശ്ശേരി ടൗൺ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കാരായി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എസ്.കെ വിജയൻ അധ്യക്ഷത വഹിച്ചു. കുറിച്ചിയിൽ യങ്ങ് പയനീയേ ർസ് ലൈബ്രറി പ്രസിഡന്റ് കെ. ജയപ്രകാശൻ, ന്യൂമാഹി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അർജുൻ പവിത്രൻ, തലശ്ശേരി മേഖല ലൈബ്രറി പ്രസിഡന്റ് ടി.പി സനീഷ് കുമാർ, പി.പി അജയകുമാർ, എ. ശശി എന്നിവർ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.