കതിരൂർ: ജി വി ബുക്സും മഹിജാസ് ഗ്രൂപ്പ് ബിൽഡേർസ് & ഡവലപ്പേഴ്സും ചേർന്ന് നൽകുന്ന സാഹിത്യ പുരസ്കാരത്തിന് അർഹയായ വി.കെ. ദീപ , ജി വി ബുക്സ് ഗ്രന്ഥശാല പുരസ്കാരം നേടിയ പാട്യം പുതിയതെരു പട്ടേൽ സ്മാരക വായനശാല & ഗ്രന്ഥാലയം , റേഡിയൊ ജൻവാണിയുമായി [ 90.8 എഫ്.എം പാനൂർ ] ചേർന്ന് ജി വി ബുക്സ് നടത്തിയ വായനക്കുറിപ്പ് മത്സരത്തിലെ വിജയി കൾക്കുള്ള പുരസ്കാരം , കേരള കലാമണ്ഡലത്തിൽ ബിരുദപഠനത്തിന് അർഹനായ പി.വി.കെ. സൂര്യകിരൺ എന്നിവർക്കുള്ള പുരസ്കാര വിതരണം ഗുരുജയന്തി ദിനത്തിൽ , ആഗസ്ത് 31 വ്യാഴാഴ്ച രാവിലെ 10 മണിക്ക് കതിരൂർ ശ്രീനാരായണഗുരു സ്മാരകമന്ദിരത്തിൽ [ പൊലീസ് സ്റ്റേഷന് സമീപം ] നടക്കും.
ജി വി ബുക്സ് എഡിറ്ററും ബാലസാഹിത്യകാരനുമായ രാജു കാട്ടുപുനത്തിന്റെ അദ്ധ്യക്ഷതയിൽ , മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റർ പി.പി.ശശീന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. സാഹിത്യപുരസ്കാരം നേടിയ വി.കെ. ദീപക്കുള്ള പ്രശസ്തിപത്രം അദ്ദേഹം കൈമാറും.
മഹിജാസ് ഗ്രൂപ്പ് എം.ഡി. പ്രകാശൻ പി.വി കേഷ് അവാർഡ് നൽകും.
ഡോ. ദിനേശൻ കരിപ്പള്ളി മുഖ്യപ്രഭാഷണം നടത്തും.കണ്ണൂർ ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് മുകുന്ദൻ മഠത്തിൽ മികച്ച ഗ്രന്ഥശാലക്കുള്ള പുരസ്കാരം കൈമാറും. വായനക്കുറിപ്പ് മത്സര വിജയികൾക്ക് , ജൻവാണി റേഡിയോ സ്റ്റേഷൻ ഡയരക്ടർ നിർമ്മൽ മയ്യഴി പുരസ്കാരം വിതരണം ചെയ്യും. വായനക്കുറിപ്പ് മത്സരവിജയികളായ റോഷ്നി അജിത്ത് , മേധ അനിൽ , പ്രിയംവദ എസ് എന്നിവർ പുരസ്കാരം ഏറ്റുവാങ്ങും. കതിരൂർ ശ്രീനാരായണ മന്ദിരം പ്രസിഡണ്ട് മുരിക്കോളി രവീന്ദ്രൻ അനുഗ്രഹ ഭാഷണം നടത്തും. ജി വി ബുക്സ് എഡിറ്റോറിയൽ ബോർഡ് അംഗം ടി.സി.സുധാകരൻ ശ്രീ നാരായണ ഗുരു സന്ദേശം നൽകും.ജി വി ബുക്സ് എം.ഡി, ജി വി. രാകേശ് സ്വാഗത ഭാഷണവും വായന വേദി സെക്രട്ടറി കെ.വി.രജീഷ് കൃതജ്ഞതാ ഭാഷണവും നടത്തും.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post