കണ്ണൂർ: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷണേർസ് അസോസിയേഷൻ കണ്ണൂർ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടനയുടെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന കെ. വിക്രമൻ നായർ അനുസസ്മരണം നടത്തുന്നു. ജൂലായ് 31 തിങ്കളാഴ്ച രാവിലെ 10.30 ന് സംഘടനയുടെ ജില്ലാ കമ്മിറ്റി ഓഫീസിലാണ് അനുസ്മരണ യോഗം നടത്തുന്നത്. ഗവ.സ്കൂൾ ടീച്ചേർസ് യൂണിയന്റെ സംസ്ഥാന പ്രസിഡണ്ടുമായിരുന്നു വികമൻ നായർ , അനുസ്മരണ യോഗം കെ.എസ്.എസ്.പി.എ.സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. വേലായുധൻ ഉദ്ഘാടനം ചെയ്യും. ജി.എസ്.ടി.യു. മുൻ സംസ്ഥാന പ്രസിഡണ്ട് കെ.വേലായുധൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തും.