Latest News From Kannur

മെഗാ വിസിറ്റേർസ് ഡേ – ബിസിനസ് ഇവൻ്റ് നടത്തി.

0

ന്യൂമാഹി: ബി.എന്‍.ഐ ഓര്‍ഗനൈസേഷന്‍ കണ്ണൂര്‍ റീജണിന്റെ കീഴിലുള്ള തലശ്ശേരി ഫോക്കസ് ചാപ്റ്ററിന്റെ നേതൃത്വത്തില്‍ മെഗാ വിസിറ്റേര്‍സ് ഡേ – ബിസിനസ് ഇവൻ്റ് നടത്തി. ന്യൂമാഹി കുറിച്ചിയിൽ ഉസൈന്‍മൊട്ട ലോറല്‍ ഗാര്‍ഡനിലാണ് പരിപാടി നടന്നത്.ബിസിനസ് കൈമാറ്റത്തിലൂടെ പുതിയൊരു ബിസിനസ് സംസ്‌കാരം ഉയര്‍ത്തിക്കൊണ്ടു വരുന്നതിനായാണ് മെഗാ വിസിറ്റര്‍സ് ഡേ സംഘടിപ്പിച്ചത്. റീജണല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ ഡോ. എ.എം ഷരീഫ്, ഷിജു ചേമ്പ്ര തുടങ്ങിയവര്‍ ഇവൻ്റിന് നേതൃത്വം നൽകി. തലശ്ശേരി  ഫോക്കസ് ചാപ്റ്ററിന് കീഴിലുള്ള അംഗങ്ങള്‍ക്ക് പുറമെ ബിസിനസ് ഉള്‍പ്പെടെ വിവിധ മേഖലയിലുള്ള 300 ഓളം പേര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.