Latest News From Kannur

ആരോഗ്യ സാക്ഷരതാ പദ്ധതി 2023 ന് തുടക്കമായി

0

ചമ്പാട് :പന്ന്യന്നൂർ ഗ്രാമപഞ്ചായത്തിന്റെയും മലബാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റേയും സംയുക്താഭിമുഖ്യത്തിൽ ആരോഗ്യ സാക്ഷരതാപദ്ധതി 2023 ന് തുടക്കമായി.ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിൽ നടന്ന പഞ്ചായത്ത് തല പരിശീലനം മലബാർ ക്യാൻസർ സെൻ്ററിലെ ഡോ. എ.പി നീതു ഉദ്ഘാടനം ചെയ്തു.പദ്ധതിയുടെ ഭാഗമായി 1000 ക്ലാസുകൾ, പരിശീലനങ്ങൾ, ആരോഗ്യ പരിശോധനകൾ, ഗൃഹ സമ്പർക്ക പരിപാടി, സർവേ എന്നിവ നടക്കും. പഞ്ചായത്ത് പ്രസിഡണ്ട് സി.കെ അശോകൻ പദ്ധതി വിശദീകരിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ എംവി ബീന അധ്യക്ഷയായി. ക്യാൻസർ സെൻ്ററിലെ ഡോക്ടർ മാരായ കെ.ഇ ശരത്ത്, സിസ്റ്റർ സജിത എന്നിവർ സംസാരിച്ചു. ജെ. ഇന്ദിര സ്വാഗതവും, ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.പി സുരേന്ദ്രൻ നന്ദിയും പറഞ്ഞു.

Leave A Reply

Your email address will not be published.