Latest News From Kannur

ചമ്പാട് മേഖലയിൽ ഭീതി പരത്തിയ കാട്ടുപന്നി കിണറ്റിൽ വീണ് ചത്തു.

0

മേലെ ചമ്പാട് :ചമ്പാട് പ്രദേശത്ത് ഭീതി പരത്തിയ പന്നിയെ കിണറ്റിൽ ചത്ത നിലയൽ കണ്ടെത്തി. ആൾത്താമസമില്ലാത്ത വീട്ടിലെ കിണറിലാണ് കാട്ടുപന്നിയെ ചത്ത നിലയിൽ കണ്ടെത്തിയത്.
കാർഷിക വിളകൾ നശിപ്പിക്കുകയും, നാട്ടുകാരെ ഭീതിയിലാഴ്ത്തുകയും ചെയ്ത കാട്ടുപന്നിയാണ് കിണറ്റിൽ വീണ് ചത്തത്. മീത്തലെ ചമ്പാട് കെ സി കെ റോഡിൽ ഷക്കീറിൻ്റെ നിർമ്മാണത്തിലിരിക്കുന്ന വീട്ടു കിണറ്റിലാണ് കാട്ടുപന്നി വീണ് ചത്തത്.
കെ.ഷാജി, ടി.കെ പ്രകാശൻ എന്നിവർ കിണറ്റിൽ നിന്ന് കാട്ടുപന്നിയെ
ഏറെ പ്രയാസപ്പെട്ട് കയറ്റി. മുൻ പഞ്ചായത്ത് പ്രസി. ടി.ഹരിദാസ്, വാർഡംഗം ഹഫ്സത്ത് ഇടവലത്ത്, നസീർ ഇടവലത്ത്, ടി.കെ ഫൈസൽ എന്നിവർ നേതൃത്വം നൽകി. തുടർന്ന് വനം വകുപ്പിൻ്റെ നിർദ്ദേശപ്രകാരം സംസ്കരിച്ചു.

Leave A Reply

Your email address will not be published.