മാഹി: മയ്യഴി വിമോചന സമര നേതാവും മദ്യനിരോധന സമിതിയുടെ മുൻനിര പ്രവർത്തകനും എം.എൽ.എ. യുമായിരുന്ന മയ്യഴി ഗാന്ധി ഐ.കെ.കുമാരൻ മാസ്റ്ററെ മാഹിയിൽ അനുസ്മരിച്ചു.
ഐ.കെ.യുടെ 24-മത് ചരമവാർഷിക ദിനത്തിൽ ഐ.കെ. കുമാരൻ മാസ്റ്റർ സ്മാരക മന്ദിരമാണ്
അനുസ്മരണ പരിപാടികൾ നടത്തിയത്.മാഹി സ്റ്റാച്യൂ കവലയിലെ ഐ.കെ.കുമാരൻ്റെ പ്രതിമയിൽ രമേശ് പറമ്പത്ത് എം.എൽ.എ, ഐ.കെ.കുമാരൻ സൊസൈറ്റി ജനറൽ സിക്രട്ടറി ഐ.അരവിന്ദൻ എന്നിവരുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടന്നു. ഐ.കെ.യുടെ വസതിയിലെ സ്മൃതി മണ്ഡപത്തിലും പുഷ്പാർച്ചന നടത്തി.തുടർന്ന് നടന്ന അനുസ്മരണ യോഗവുമുണ്ടായി. ഐ.അരവിന്ദൻ അധ്യക്ഷത വഹിച്ചു. കീഴന്തൂർ പത്മനാഭൻ, കെ.ഹരീന്ദ്രൻ, കെ.പി.അശോകൻ, ടി.എം.സുധാകരൻ, പി.കെ.ശ്രീധരൻ, ഇസ്മയിൽ ചങ്ങരോത്ത് എന്നിവർ പ്രസംഗിച്ചു. ഐ.കെ.യുടെ ബന്ധുക്കളും സാമൂഹിക പ്രവർത്തകരും സംബന്ധിച്ചു.