തലശേരി : കേന്ദ്ര – സംസ്ഥാന ഗവർമെൻ്റുകളുടെ തൊഴിലാളി – ജനദ്രോഹ നടപടികൾക്കെതിരെ UDTF യു.ഡി. ടി. എഫ് ആഹ്വാനം ചെയ്ത മെയ് 20 ൻ്റെ പണി മുടക്ക് വിജയിപ്പിക്കാൻ യു.ഡി. ടി.എഫ് നേതൃ യോഗം തീരുമാനി ച്ചു .
മെയ്യ് 13 ന് വൈകുന്നേരം 4.30 നു തലശ്ശേരി പഴയ ബസ്സ് സ്റ്റാൻ്റ് പരിസരത്ത് വിശദീകരണ കൂട്ടായ്മ സംഘടിപ്പിക്കാനും മെയ് 17 നു വൈകുന്നേരം സംയുക്ത കൺവെൻഷൻ നടത്തുവാനും തീരു മാനിച്ചു. സംയുക്ത ട്രേഡ് യൂണിയൻ ഭാരവാഹികളായി എൻ.കെ. രാജീവ് (ചെയർമാൻ ) , ബി.എം ബഷീർ (കൺവീനർ ) , പി.പി. ഉസ്മാൻ (ട്രഷറർ) എം. നസീർ, പാലക്കൽ അലവി (വൈസ് ചെയർമാൻ), കെ. രാമചന്ദ്രൻ, ഒ. കെ. ഖാദർ ജോയൻ്റ് (കൺവീനർ) എന്നിവരെയും തിരഞ്ഞെടുത്തു.
ബി. എം. ബഷീർ അദ്ധ്യക്ഷത വഹിച്ചു. പി.ജനാർദ്ദനൻ, പാലക്കൽ അലവി, പി.പി. ഉസ്മാൻ, പി.പി. റഫീഖ്, ജുനൈദ് അഷറഫ്, പി.പി. അബ്ബാസ്, സി.വി. അമീർ, സി.സി. നൗഷാദ് എന്നിവർ സംസാരിച്ചു. എൻ.കെ. രാജീവ് സ്വാഗതവും നന്ദിയും പറഞ്ഞു
Sign in
Sign in
Recover your password.
A password will be e-mailed to you.