*സ്നേഹവീടിൻ്റെ താക്കോൽ കൈമാറ്റം*

*സ്നേഹവീടിൻ്റെ താക്കോൽ കൈമാറ്റം*

പാനൂർ : രാജീവ് ഗാന്ധി ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ് കുന്നോത്ത്പറമ്പ് ഏഴ് വർഷം മുമ്പ് അന്തരിച്ച കോൺഗ്രസ്സ് പ്രവർത്തകൻ ചാമാളിയതിൽ രാജൻ്റെ കുടുംബത്തിന് നിർമ്മിച്ച് നൽകിയ സ്നേഹവീടിൻ്റെ താക്കോൽ കൈമാറ്റം ചെ

പാനൂർ :

രാജീവ് ഗാന്ധി ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ് കുന്നോത്ത്പറമ്പ്
ഏഴ് വർഷം മുമ്പ് അന്തരിച്ച കോൺഗ്രസ്സ് പ്രവർത്തകൻ ചാമാളിയതിൽ രാജൻ്റെ കുടുംബത്തിന് നിർമ്മിച്ച് നൽകിയ സ്നേഹവീടിൻ്റെ താക്കോൽ കൈമാറ്റം ചെറുപറമ്പിൽ ഷാഫി പറമ്പിൽ എം പി നിർവ്വഹിച്ചു.
രാജീവ് ഗാന്ധി ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ വിപിൻ കക്കോട്ട് വയൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഷാഫി പറമ്പിൽ എം പി സ്നേഹവീടിൻ്റ താക്കോൽ കൈമാറി ഉദ്ഘാടനം ചെയ്തു. രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ് വൈസ് ചെയർമാൻ മനോഹരൻ പാറായി സ്വാഗതം പറഞ്ഞ ചടങ്ങിൽ രാജീവ് ഗാന്ധി ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ പ്രവർത്തന റിപ്പോർട്ട് ട്രസ്റ്റ് കൺവീനർ ഷാജേഷ് വി കെ അവതരിപ്പിച്ചു. രാജീവ് ഗാന്ധി ഫൗണ്ടേഷൻ ട്രസ്റ്റിൻ്റെ ലോഗോ ഡി സി സി സെക്രട്ടറി കെ പി സാജു പ്രകാശനം ചെയ്തു. പ്രസ്തുത ചടങ്ങിൽ കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഫസീല കെ , ഡി സി സി സെക്രട്ടറി കെ പി ഹാഷിം , പാനൂർ ബ്ളോക്ക് കോൺഗ്രസ്സ് പ്രസിഡണ്ടും കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചയത്ത് വൈസ് പ്രസിഡണ്ടുമായ
കെ പി രാമചന്ദ്രൻ മാസ്റ്റർ, ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് കുന്നോത്ത്പറമ്പ് പഞ്ചായത്ത് പ്രസിഡണ്ട് ഇസ്മയിൽ മുത്താറി , മഹിളാ കോൺഗ്രസ്സ് പാനൂർ ബ്ളോക്ക് പ്രസിഡണ്ട് ബിന്ദു കെ സി തുടങ്ങിയവർ ആശംസകളർപ്പിച്ചു. രാജീവ് ഗാന്ധി ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ് ഖജാൻജി സുബീഷ് വി പി നന്ദി പറഞ്ഞു.