*ഡോക്ടർ–രോഗി ബന്ധം പുനഃസ്ഥാപിക്കണം: വൈസ് ചാൻസലർ*
മാഹി: ആരോഗ്യ മേഖലയിലെ ആശയവിനിമയത്തിന്റെ പ്രാധാന്യവും വൈദ്യശാസ്ത്ര പ്രവർത്തനത്തിലെ നൈതിക മൂല്യങ്ങളും ഉയർത്തിപ്പിടിച്ച് മാഹീ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസ് & ഹോസ്പിറ്റൽ സംഘടിപ്പിച്ച സെമിനാറിൽ പോണ്ട
മാഹി: ആരോഗ്യ മേഖലയിലെ ആശയവിനിമയത്തിന്റെ പ്രാധാന്യവും വൈദ്യശാസ്ത്ര പ്രവർത്തനത്തിലെ നൈതിക മൂല്യങ്ങളും ഉയർത്തിപ്പിടിച്ച് മാഹീ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസ് & ഹോസ്പിറ്റൽ സംഘടിപ്പിച്ച സെമിനാറിൽ പോണ്ടിച്ചേരി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ്. പി. പ്രകാശ് ബാബു മുഖ്യപ്രഭാഷണം നടത്തി.
“ആരോഗ്യ മേഖലയിലെ ആശയവിനിമയത്തിന്റെ പ്രാധാന്യവും വൈദ്യശാസ്ത്ര പ്രവർത്തനത്തിലെ നൈതിക മൂല്യങ്ങളും” എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു പ്രഭാഷണം. ചികിത്സാരംഗത്ത് രോഗികളുമായി ഫലപ്രദമായ ആശയവിനിമയം നടത്തുന്നതിന്റെ ആവശ്യകതയും, വൈദ്യരംഗത്ത് നൈതിക മൂല്യങ്ങൾ കർശനമായി പാലിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം വിശദീകരിച്ചു.
ഡോക്ടർ–രോഗി ബന്ധം ചികിത്സാരംഗത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണെന്നും, പരമ്പരാഗത ആത്മബന്ധം പുനഃസ്ഥാപിക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസം, ആത്മാർത്ഥത, രോഗിയെ ക്ഷമയോടെ കേൾക്കുന്ന മനോഭാവം എന്നിവയാണ് ചികിത്സയുടെ അടിസ്ഥാനം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രഭാഷണത്തിനു പിന്നാലെ നടന്ന സംവാദത്തിൽ വിദ്യാർത്ഥികളുടെ വിവിധ ചോദ്യങ്ങൾക്ക് അദ്ദേഹം വിശദമായ മറുപടി നൽകി.
കോളേജ് പ്രിൻസിപ്പൽ ഡോ. അനിൽ മേലത്ത് അധ്യക്ഷത വഹിച്ചു. പുതുച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റിയുടെ ഓഫിസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ഡോ. രജീഷ് വിശ്വനാഥൻ സന്നിഹിതനായിരുന്നു. ചടങ്ങിന്റെ ഭാഗമായി വിശിഷ്ട വ്യക്തികൾ ഭദ്രദീപം തെളിയിച്ചു.
പീരിയോഡോണ്ടോളജി ആൻഡ് ഇംപ്ലാന്റോളജി വിഭാഗം പ്രൊഫസർ ഡോ. മുഹമ്മദ് ഫിറോസ് ടി.പി സ്വാഗതവും വൈസ് പ്രിൻസിപ്പൽ ഡോ. സെൽവമണി എം നന്ദിയും പറഞ്ഞു.