സോഷ്യലിസ്റ്റ് പ്രസ്ഥാനം പിന്നിട്ട പാതകൾ' പുസ്തക പ്രകാശനം 7 ന്*

പാനൂർ:

ആർ.ജെ.ഡി മുൻ സംസ്ഥാന സെക്രട്ടറിയും, കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന കെ.പി.ചന്ദ്രൻ മാസ്റ്റർ രചിച്ച് പ്രിസം പാനൂർ പ്രസിദ്ധീകരിക്കുന്ന 'സോഷ്യലിസ്റ്റ് പ്രസ്ഥാനം പിന്നിട്ട പാതകൾ' പുസ്തക പ്രകാശനം മാർച്ച് 7 ന് വൈകുന്നേരം 3 മണിക്ക് പാനൂർ യു.പി സ്ക്കൂളിൽ വെച്ച് നടക്കും. കെ.പി.മോഹനൻ എം.എൽ.എ യുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ആർ.ജെ.ഡി സംസ്ഥാന പ്രസിഡണ്ട് എം.വി.ശ്രേയാംസ് കുമാർ പ്രകാശനം നിർവ്വഹിക്കും. മുൻ എം.പി.ഡോ.സബാസ്റ്റ്യൻ പോൾ ആദ്യ പ്രതി ഏറ്റുവാങ്ങും.രാജു കാട്ടുപുനം പുസ്ത പരിചയം നടത്തും.വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.ഇ.കുഞ്ഞബ്ദുള്ള, വി.സുരേന്ദ്രൻ, വി.കെ.ഗിരിജൻ, പി.കെ.ഷാഹുൽ ഹമീദ്, സി.കെ.കുഞ്ഞിക്കണ്ണൻ ,പി.ദിനേശൻ, അഡ്വ.കെ.ഗോപാലൻ, കെ.ടി.രാഗേഷ്, കെ.മുകുന്ദൻ, പി.കെ.രാജൻ, കെ.പി.യുസഫ്, മൊയ്തു പത്തായത്തിൽ, വി.പി. ചാത്തു എന്നിവർ സംസാരിക്കും.
1934 മുതൽ 77 വരെയുള്ള സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ലഘുചരിത്രം, പാനൂരിൻ്റ ഗതകാലം, കാട്ടാമ്പള്ളി സമരം, വടക്കേ കളത്തിൻ്റെ വീരഗാഥകൾ, ആക്ഷൻ കമ്മിറ്റി കാലം തുടങ്ങി കാര്യങ്ങൾ പുസ്തക ത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു
പത്ര സമ്മേളനത്തിൽ പബ്ലിക്കേഷൻ കമ്മിറ്റി ചെയർമാൻ പി.കെ.പ്രവീൺ,കൺവീനർ രവീന്ദ്രൻ കുന്നോത്ത്, കെ.പി.ചന്ദ്രൻ മാസ്റ്റർ ,ആർ.ജെ.ഡി കൂത്തുപറമ്പ് മണ്ഡലം പ്രസിഡണ്ട് പി.ദിനേശൻ, സജീന്ദ്രൻ പാലത്തായി, വി.പി.സഞ്ജീവൻ എന്നിവർ പങ്കെടുത്തു