ശ്രീരാമനവമി രഥയാത്രയ്ക്ക് മാഹിയിൽ സ്വീകരണം
മാഹി: ‘ലോകം ഒരു കുടുംബം’ എന്ന മഹാസന്ദേശം ഉയർത്തിപ്പിടിച്ച് 2026-ലെ ശ്രീരാമനവമി മഹോത്സവം വിവിധ പരിപാടികളോടെ ആഘോഷിക്കാൻ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദങ്ങളുടെ പ്രചോദനത്തോടെ ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങൾ ആരംഭിച്ച ശ്രീരാമനവമി ആഘോഷങ്ങൾ ശ്രീരാമദാസ മിഷന്റെ ആഭിമുഖ്യത്തിലാണ് നടത്തുന്നത്.
ശ്രീരാമദാസ മിഷൻ അദ്ധ്യക്ഷൻ ശ്രീശക്തി ശാന്താനന്ദ മഹർഷി തൃപ്പാദങ്ങളുടെ നേതൃത്വത്തിൽ 2026 ജനുവരി 31 മുതൽ മാർച്ച് 27 വരെ വിവിധ ആത്മീയ-സാംസ്കാരിക പരിപാടികളോടെയാണ് മഹോത്സവം സംഘടിപ്പിക്കുന്നത്.
ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങൾ 1991-ൽ ആരംഭിച്ച ശ്രീരാമനവമി ആഘോഷങ്ങളുടെ ഭാഗമായി, ജഗദ്ഗുരുവിന്റെ നവതി വർഷാഘോഷത്തോടനുബന്ധിച്ച് ജനുവരി 31-ന് കൊല്ലൂർ ശ്രീമൂകാംബികാ സന്നിധിയിൽ ഭദ്രദീപപ്രതിഷ്ഠ നടത്തി കാശ്മീർ ഉൾപ്പെടെ 10 സംസ്ഥാനങ്ങളിലേക്കുള്ള പ്രയാണം സ്വാമി ശങ്കർ സരസ്വതിയുടെ നേതൃത്വത്തിൽ ആരംഭിച്ചു.
രഥയാത്ര അണിയാരം, കൊളായി, മേകുന്നു, പള്ളിക്കുനി എന്നിവിടങ്ങളിലൂടെ എത്തി മാഹി പാലത്തിൽ സ്വീകരണം ലഭിച്ചു. തുടർന്ന് തലായി, തിരുവാങ്ങാട്, കതിരൂർ, കൂത്തുപറമ്പ്, മട്ടന്നൂർ, ഇരിട്ടി, പേരാവൂർ, കേളകം വഴി ഇന്ന് കൊട്ടിയൂരിൽ യാത്ര അവസാനിക്കും.
മുൻവർഷങ്ങളിലെ പോലെ കേരളത്തിലെ എല്ലാ ജില്ലകളിലൂടെയും കന്യാകുമാരി വരെയുമുള്ള 36-ാമത് ശ്രീരാമനവമി രഥയാത്ര മാർച്ച് 3 മുതൽ 27 വരെ നടക്കും.
ശ്രീരാമനവമി മഹോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി എല്ലാ ഭക്തജനങ്ങളുടെയും സാന്നിധ്യവും സഹകരണവും സംഘാടകർ അഭ്യർത്ഥിച്ചു.