*ബഡ്സ് സ്കൂൾ ബസ് സമർപ്പിച്ചു*

*ബഡ്സ് സ്കൂൾ ബസ് സമർപ്പിച്ചു*

പാനൂർ: കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്ത് ബഡ്സ് സ്കൂളിന് 17 ലക്ഷം രൂപ ചെലവിട്ട് എം പി യുടെ ഫണ്ടിൽ നിന്നും വാങ്ങിയ ബസിൻ്റെ ഉദ്ഘാടനം ഷാഫി പറമ്പിൽ എം പി നിർവ്വഹിച്ചു. വടകര ലോകസഭാ മണ്ഡലം ഭിന്നശേഷി സൗഹൃദ മണ്

പാനൂർ:

കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്ത് ബഡ്സ് സ്കൂളിന് 17 ലക്ഷം രൂപ ചെലവിട്ട് എം പി യുടെ ഫണ്ടിൽ നിന്നും വാങ്ങിയ ബസിൻ്റെ ഉദ്ഘാടനം ഷാഫി പറമ്പിൽ എം പി നിർവ്വഹിച്ചു. വടകര ലോകസഭാ മണ്ഡലം ഭിന്നശേഷി സൗഹൃദ മണ്ഡലമായി പ്രഖ്യാപിച്ച് ഈ മേഖലയിൽ ഒട്ടേറെ കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുമ്പോൾ ഉണ്ടാകുന്ന സന്തോഷമാണ് ഒരു ജന പ്രതിനിധി എന്ന നിലയിലുള്ള ഏറ്റവും വലിയ സംതൃപ്തി എന്ന് ബസ് സമർപ്പണം നടത്തിക്കൊണ്ട് ഷാഫി പറമ്പിൽ പറഞ്ഞു. ഭിന്നശേഷി കുട്ടികൾക്കുള്ള ഉപഹാര സമർപ്പണവും അദ്ദേഹം നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ ഫസീല അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പി രാമചന്ദ്രൻ, സെക്രട്ടറി എബിൻ ജോസ്, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മാരായ കെ പി സമീറ, ലിബിഷ എ.പി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ ബിജിഷ കെ, മെമ്പർമാരായ റജുള പി ഒ, ഉഷ എം, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ കെ അശോകൻ, ഇസ്മയിൽ മുത്താറി, വി പി പ്രകാശൻ, റിനിൽ ചന്ദ്രൻ, നാരായണൻ മാസ്റ്റർ എൻ, മുകുന്ദൻ മാസ്റ്റർ കെ, മൊയ്തു പത്തായത്തിൽ, സി ഡി എസ് ചെയർപേഴ്സൺ എൻ പി അനിത, അസിസ്റ്റൻ്റ് സെക്രട്ടറി സാഗർ, ബഡ്സ് സ്കൂൾ ടീച്ചർ സ്വേതിനി തുടങ്ങിയവർ സംസാരിച്ചു