പാനൂർ : ഗാന്ധിജിയിലേക്ക്; ലഹരിക്കും അക്രമത്തിനും എതിരെ, എന്ന സന്ദേശവുമായി ജനശ്രീ പാനൂർ ബ്ലോക്ക് കമ്മിറ്റി പാനൂർ ബസ്സ് സ്റ്റാൻഡിൽ വെച്ച് നടത്തിയ സംഗമം നഗര സഭാ ചെയർമാൻ കെ.പി. ഹാഷിം ഉദ്ഘാടനം ചെയ്തു. ജനശ്രീ മിഷൻ ജില്ലാ ചെയർമാൻ ചന്ദ്രൻ തില്ലങ്കേരി മുഖ്യഭാഷണം നടത്തി. എക്സൈസ് പ്രിവന്റീവ് ഓഫീസർ സമീർ ധർമ്മടം ക്ലാസ് എടുത്തു. ജനശ്രീ ബ്ലോക്ക് ചെയർമാൻ ഗീത കൊമ്മേരി അധ്യക്ഷയായി. ജില്ല സെക്രട്ടറി എം. രത്നകുമാർ, മുകുന്ദൻ പുലരി, വി. അശോകൻ, കെ.സി. ബിന്ദു എന്നിവർ പ്രസംഗിച്ചു. കെ.കെ. ദിനേശൻ സ്വാഗതവും പി. രവീന്ദ്രൻ നന്ദിയും പറഞ്ഞു.
രാഗേഷ്പിസി യുടെ ഏകപാത്ര നാടകം – അച്ഛൻ – അരങ്ങേറി . തുടർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞയും ലഹരി വ്യാപനത്തിന് എതിരെ ജനശ്രീ അംഗങ്ങൾ ദീപം തെളിയിക്കലും നടത്തി.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post