മയ്യഴി: മാഹി മഹാത്മാ ഗാന്ധി ഗവൺമെന്റ് ആർട്സ് കോളേജ് സയൻസ് ഫോറം ഇക്കോ ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ ലോക വനദിനം ആചരിച്ചു. “വന താളം ജീവനാളം” എന്ന വിഷയത്തിൽ പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫറും എഴുത്തുകാരനുമായ അസീസ് മാഹി ക്ലാസ്സെടുത്തു. പ്രിൻസിപ്പൽ ഡോ. കെ. കെ. ശിവദാസൻ അധ്യക്ഷത വഹിച്ചു. ഡോ. ജി. പ്രദീപ് കുമാർ സ്വാഗതവും, ഡോ. കെ. എം. ഗോപിനാഥൻ ആശംസയും, ഡോ. കെ. ശശികല നന്ദിയും പറഞ്ഞു.