സൂര്യ കൃഷ്ണ മൂർത്തി അന്തരിച്ചു; അസ്തമിച്ചത് കലയുടെ സൂര്യപ്രഭ

സൂര്യ കൃഷ്ണ മൂർത്തി അന്തരിച്ചു; അസ്തമിച്ചത് കലയുടെ സൂര്യപ്രഭ

തിരുവനന്തപുരം ∙ സാംസ്കാരിക പ്രവർത്തകനും സംഗീത നാടക അക്കാദമി മുൻ ചെയർമാനുമായ സൂര്യ കൃഷ്ണമൂർത്തി (75) അന്തരിച്ചു. ഇന്ന് വൈകിട്ട് തിരുവനന്തപുരത്തെ ആശുപത്രിയിലായിരുന്നു അന്ത്യം. രോഗബാധിതനായ അദ്ദേഹം രണ്ടാഴ്ചയായി അത്യാസന്ന നിലയിലായിരുന്നു. കലയ്ക്കു വേണ്ടി ജീവിച്ച അദ്ദേഹം വർഷം തോറും ഒക്ടോബറിൽ നടത്തിയിരുന്ന സൂര്യാ ഫെസ്റ്റിവൽ കേരളത്തിന്റെ കലാസാംസ്കാരിക രംഗത്തെ അദ്ഭുതങ്ങളിലൊന്നായിരുന്നു. ഐഎസ്ആർഒയിൽ എൻജിനിയർ ആയിരുന്ന അദ്ദേഹം ജോലി രാജി വച്ച ശേഷമാണ് മുഴുവൻ സമയ കലാപ്രവർത്തകനായത്. കേരള സർക്കാരിന്റെ സിവിലിയൻ ബഹുമതിയായ കേരളപ്രഭ, തമിഴ്നാട് സർക്കാരിന്റെ കലൈമാമണി പുരസ്കാരവും സമഗ്രസംഭാവനയ്ക്ക് പോണ്ടിച്ചേരി സർക്കാരിന്റെ പുരസ്കാരവും അടക്കമുള്ള അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.