*ഇക്കരെ കൊട്ടിയൂർ ദേവസ്ഥാനത്തിൽ നടന്നത് ആചാര ലംഘനം: ശ്രീ കൊട്ടിയൂർ പെരുമാൾ നെയ്യമൃത് സമിതി*
ദക്ഷിണ കാശിയെന്നറിയപ്പെടുന്ന കൊട്ടിയൂരിലെ പവിത്രമായ ഇക്കരെ കൊട്ടിയൂർ ആയില്യാർ കാവിൽ അചാര്യ അനുമതിയോ ദേവപ്രശ്‌നമോ ബോർഡ് യോഗത്തിന്റെ തീരുമാനങ്ങളോ ഇല്ലാതെ നടത്തിയ പ്രവർത്തികൾ ആചാര ലംഘനമാണെന്ന്
ശ്രീ കൊട്ടിയൂർ പെരുമാൾ നെയ്യമൃത് സമിതി പ്രവർത്തക സമതി യോഗം ആരോപിച്ചു. പരിഭാവനമായി സംരക്ഷിക്കേണ്ടതും വർഷത്തിൽ രണ്ടു തവണ താന്ത്രിക കർമ്മങ്ങൾക്കു മാത്രം ആൾ പ്രവേശനം ഉള്ളതും അക്കരെ കൊട്ടിയൂരിലേക്കുള്ള ക്ഷേത്ര പ്രവേശനത്തിന് മുൻപ് ഗൂഢ പൂജകൾ നടക്കുന്നതും ദൈവികമായ പ്രധാന തീരുമാനങ്ങൾ എടുക്കുന്നതുമായ കാവിന്റെ പരിസരത്തുള്ള മരങ്ങൾ വെട്ടിമാറ്റിയ സംഭവത്തിൽ നെയ്യാമൃത് സമിതി പ്രതിക്ഷേധവും ആശങ്കയും രേഖപ്പെടുത്തി. യോഗത്തിൽ സമിതി പ്രസിഡണ്ട് പ്രദീപൻ കുന്നത്ത് അദ്ധ്യക്ഷത വഹിച്ചു. സിക്രട്ടറി പ്രവീൺ കുമാർ പൊയിലൂർ, സത്യനാഥ് വടകര, സന്തോഷ് വില്ലിപാലൻ, സത്യേഷ് ശങ്കരനെല്ലൂർ, പ്രമോദ്.കെ.വി ചെമ്പ്ര സംസാരിച്ചു.