പ്രഭാമഹിളാ സമാജം നാൽപതാം വാർഷികം ആഘോഷിച്ചു

പ്രഭാമഹിളാ സമാജം നാൽപതാം വാർഷികം ആഘോഷിച്ചു

മാഹി: അഗതികൾക്ക് ആശ്വാസമേകിയും, ഗ്രാമത്തിലെ മുതിർന്ന വനിതകളേയും, വിദ്യാർത്ഥിപ്രതിഭകളേയും ആദരിച്ചും,കോയോട്ട് തെരു പ്രഭാ മഹിളാ സമാജം നാൽപ്പതാം വാർഷികം ആഘോഷിച്ചു.

കാലത്ത് ധർമ്മടം സ്നേഹക്കൂടിലെത്തിയ സമാജം പ്രവർത്തകർ അരിയും പല വ്യഞ്ജനങ്ങളും, മധുര പലഹാരങ്ങളും സംഭാവന ചെയ്യുകയും അന്നദാനം നടത്തുകയും ചെയ്തു.

വൈകീട്ട് ആലി ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ നടന്ന പൊതുസമ്മേളനം എഴുത്തുകാരൻ പ്രദീപ് കൂവ്വയുടെ അദ്ധ്യക്ഷതയിൽ പള്ളൂർ പൊലീസ് എസ്.ഐ. റീന മേരി ഡേവിഡ് ഉദ്ഘാടനം ചെയ്തു കലൈമാമണി ചാലക്കര പുരുഷു മുഖ്യഭാഷണം നടത്തി. പൊലീസ് എസ് ഐ. ദീപ, ലക്ഷ്മി സംസാരിച്ചു. മുതിർന്ന വനിതകളെ ആദരിക്കുകയും, വിദ്യാർത്ഥി പ്രതിഭകളെ അനുമോദിക്കുകയും ചെയ്തു. സമാജം പ്രസിഡണ്ട് സാവിത്രി നാരായണൻ സ്വാഗതവും, ജയന്തി ദാസ് നന്ദിയും പറഞ്ഞു.

ചിത്ര വിവരണം: പള്ളുർ പൊലീസ് എസ്.ഐ. റീന മേരി ഡേവിഡ് ഉദ്ഘാടനം ചെയ്യുന്നു