*പ്രിയദർശിനി യുവ കേന്ദ്ര തിമിർത്തോണം-2026:*
*ഓണ സദ്യയിൽ പുതു തലമുറ കാലോചിതമായ മാറ്റങ്ങൾ ആഗ്രഹിക്കുന്നു: എം മുകുന്ദൻ*
മാഹി: നമ്മുടെ നാട്ടിൽ പുതിയ തലമുറ ഓണസദ്യയിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തി തുടങ്ങിയിരിക്കുന്നു.
ഓണ സദ്യയിലെ വിഭവങ്ങളുടെ പട്ടികയിൽ നോൺ വെജിറ്റെറിയൻ വിഭവങ്ങൾകൂടി ഇടം പിടിച്ചിരിക്കയാണ്. നമ്മുടെ സമൂഹം അത്തരത്തിലുള്ള മാറ്റങ്ങൾ ആഗ്രഹിക്കുകയാണെന്ന് കഥാകാരൻ എം.മുകുന്ദൻ പറഞ്ഞു. പള്ളൂർ പ്രിയദർശിനി യുവകേന്ദ്ര സംഘടിപ്പിച്ച
ഓണാഘോഷ കുംടുംബ സംഗമത്തിൽ
സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓണാഘോഷവും കുടുംബസംഗമവും സത്യൻ കേളോത്ത്, വി.സി.വിജയറാം, സി.എച്ച്.മുഹമ്മദലി, സതീശൻ തെക്കയിൽ, ഷീബ ശിവദാസ് എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പുതുച്ചേരി മുൻ അഭ്യന്തര മന്ത്രി ഇ.വത്സരാജ്, അഡ്വ: ടി.അശോക് കുമാർ എം.എൽ.എ, ബി.അബ്ദുൾ നാസർ ഐഎഎസ്, ചലച്ചിത്രതാരം സൂരജ് സൺ, വി.എ.നാരായണൻ, എം.പി.അരവിന്ദാക്ഷൻ, അസീസ് മാഹി, ചാലക്കര പുരുഷു, സി.എച്ച്.എ. അഷ്റഫ്, എം.മുസ്തഫ, സോമൻ പന്തക്കൽ, കെ.മനോജ് കുമർ, വി.കെ.വിജയൻ, കെ.കെ.രാജീവ്, എം.എ.കൃഷ്ണൻ, സജിത്ത് നാരായണൻ, ശ്യാം സുന്ദർ,ജോസ് ബേസിൽ ഡിക്രൂസ്, നളിനി ചാത്തു, പി.ടി.സി.ശോഭ, കെ.വി.ഹരീന്ദ്രൻ, അലി അക്ബർ ഹാഷിം, സദേഷ്.ടി, സുജിത്ത്.കെ, ഇ.വി. പ്രശോഭ്, കെ.വി.സന്ദീവ് സംസാരിച്ചു. മാവേലി, പുക്കളം, ഓണക്കളികൾ, നൃത്ത സംഗീത പരിപാടികൾ, മാജിക്ക് ഷോ സമ്മാനദാനം എന്നിവ നടന്നു. വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.