▶️തിങ്കളാഴ്ച മുതൽ മൂന്ന് ദിവസം ബാങ്ക് ജീവനക്കാരുടെ രാജ്യവ്യാപക പണിമുടക്ക്
ഞായറാഴ്ച ബാങ്കുകൾ തുറന്ന് പ്രവർത്തിക്കാൻ കേന്ദ്ര സർക്കാർ നിർദേശിച്ചിട്ടുണ്ട്.
ബാങ്ക് ജീവനക്കാരുടെ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് തിങ്കളാഴ്ച മുതൽ. മറ്റന്നാൾ നാലാം ശനിയാഴ്ചയായതിനാൽ തുടർച്ചയായി അഞ്ചു ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കുന്നത് ഒഴിവാക്കുന്നതിനായി ഞായറാഴ്ച ബാങ്കുകൾ തുറന്ന് പ്രവർത്തിക്കാൻ കേന്ദ്ര സർക്കാർ നിർദേശിച്ചിട്ടുണ്ട്. ബാങ്ക് ജീവനക്കാരുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.