ഏടന്നൂർ ശ്രീനാരായണ മഠത്തിൽ മഹാസമാധി ദിനം ആചരിച്ചു
ന്യൂമാഹി: ഏടന്നൂർ ശ്രീനാരായണമഠത്തിൽ ഗുരുദേവൻ്റെ 98 -ാം മഹാ സമാധി ദിനാചരണം വിവിധ പരിപാടികളോടെ നടത്തി. ഗുരുപൂജ, സമൂഹസദ്യ, സമൂഹപ്രാർഥന എന്നിവയുണ്ടായി. ജഗന്നാഥ ക്ഷേത്രത്തിലെ ശാന്തി രതീശൻ്റെ കാർമ്മികത്വത്തിൽ ഗുരുപൂജ നടന്നു. ശിവഗിരി മഠം കേന്ദ്ര മാതൃസഭ ഉപാധ്യക്ഷ പി.കെ.ഗൗരി പ്രഭാഷണം നടത്തി. സി.പി.സുധീർ, എം.പ്രശാന്തൻ എന്നിവർ നേതൃത്വം നൽകി.