*സർക്കസ് കുലപതി കീലേരി അനുസ്മരണം 22 ന്*
തലശേരി :
ജവഹർ കൾച്ചറൽ ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ , ഇന്ത്യൻ സർക്കസിൻ്റെ കുലപതി കീലേരി കുഞ്ഞിക്കണ്ണൻ ടീച്ചർ അനുസ്മരണം നടത്തുന്നു . 22 ന് ചൊവ്വാഴ്ച വൈകീട്ട് 3 മണിക്ക് തലശ്ശേരി പഴയ ബസ് സ്റ്റാൻഡ് ഇ നാരായണൻ മെമ്മോറിയൽ ഹാളിലാണ് പരിപാടി സംഘടിപ്പിക്കുന്നത് .
കീലേരി കുഞ്ഞിക്കണ്ണൻ ടീച്ചർ 87-ാമത് ചരമദിനത്തിലാണ് അനുസ്മരണം നടത്തുന്നത് . സായ് കേന്ദ്രം അസിസ്റ്റൻ്റ് ഡയരക്ടർ ടി. സി. മനോജ് അനുസ്മരണം ഉദ്ഘാടനം ചെയ്യും . പപ്പൻ ഗുരുക്കൾ , ഹസീന ആലിയമ്പത്ത് , പ്രജീഷ് സി എന്നിവരെ ആദരിക്കും