മാഹി: മുസ്ലിം ലീഗ് മാഹി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ മാഹി പൂഴിത്തലയിൽ പന്തം കൊളുത്തി പ്രതിഷേധവും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു.
മുസ്ലിം ലീഗ് പുതുച്ചേരി സംസ്ഥാന വൈസ് പ്രസിഡണ്ട് പി. യൂസുഫ് ഉൽഘാടനം ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് മാഹി ജില്ലാ പ്രസിഡണ്ട് പി.ടി കെ റഷീദ് അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് മുൻ പ്രസിഡൻ്റ് ഇ.ഷറഫുദ്ധീൻ മാസ്റ്റർ ആമുഖ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി എ.വി ഇസ്മായിൽ സ്വാഗതം പറഞ്ഞു. ഇസ്മായിൽ ചങ്ങരോത്ത്, അൽതാഫ് പാറാൽ, മുഹമ്മദലി എടക്കുന്നത്ത്, സലാം എ വി, റഫീക്ക് പി, ഹനീഫ ഏ. വി, അൻസീർ പള്ളിയത്ത്, ഹുസൈൻ എ. വി, നസീർ എ.വി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
യൂത്ത് ലീഗ് പുതുച്ചേരി സംസ്ഥാന സെക്രട്ടറി ഷമീൽ കാസിം ലഹരി വിരുദ്ധ പ്രതിജ്ഞക്ക് നേതൃത്വം നൽകി. അൻസീർ പള്ളിയത്ത് നന്ദിയും പറഞ്ഞു.