Latest News From Kannur

വഴികാട്ടിയായി ജ്യോതിസ് പദ്ധതി; കരിയർ ഫോക്കസ് ക്ലാസ് ശ്രദ്ധേയം

0

പാനൂർ : കൂത്തുപറമ്പ് നിയോജക മണ്ഡലം ജ്യോതിസ് വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സൈലം ലേണിംഗ് ആപ്പിന്റെ സഹകരണത്തോടെ 2025-ല്‍ മെഡിക്കല്‍ എഞ്ചിനീയറിംഗ് പരീക്ഷകളെ അഭിമുഖീകരിക്കുന്ന കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ മുഴുവന്‍ വിദ്യാലയങ്ങളിലെയും പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ‘കരിയര്‍ ഫോക്കസ്’ എന്ന പേരില്‍ ഏകദിന മോട്ടിവേഷന്‍ ക്ലാസും കരിയര്‍ ഗൈഡന്‍സും സംഘടിപ്പിച്ചു. കെ.പി.മോഹനൻ എം.എൽ.എ ആമുഖ ഭാഷണം നടത്തി. ജ്യോതിസ് കോ-ഓർഡിനേറ്റർ ദിനേശൻ മഠത്തിൽ, കെ.പി.രമേഷ് ബാബു,  ഇ.സുരേഷ് ബാബു, ഡോ. എം.കെ. മധുസൂദനൻ, പി.
ബിജോയ് എന്നിവർ നേതൃത്വം നൽകി. മൊകേരി രാജീവ്ഗാന്ധി മെമ്മോറിയല്‍ ഹയര്‍ സെക്കൻഡറി സ്കൂളില്‍ നടന്ന ഏകദിന ക്യാമ്പിൽ ഇന്റര്‍നാഷണല്‍ ട്രെയിനര്‍ അഭിഷാദ്‌ ഗുരുവായൂര്‍, സൈലം ട്രെയിനർ നുസ്രത്ത് എന്നിവരാണ് ക്ലാസ്സുകള്‍ കൈകാര്യം ചെയ്തത്. ആയിരത്തോളം വിദ്യാർഥികൾ പങ്കെടുത്തു.

Leave A Reply

Your email address will not be published.