എം.എഫ് ഹുസൈനും ആവിഷ്കാര സ്വാതന്ത്ര്യവും; പ്രകാശനം 28 ന് ശനിയാഴ്ച
തലശ്ശേരി :
ചിത്രകാരനും ചരിത്രകാരനുമായ പ്രൊഫ. ദാസൻ പുത്തലത്ത് എഴുതിയ എം എഫ് . ഹുസൈനും ആവിഷ്കാര സ്വാതന്ത്ര്യവും എന്ന പുസ്തകം 28 ന് ശനിയാഴ്ച പ്രകാശനം ചെയ്യും. തലശേരി പഴയ സ്റ്റാൻ്റിലെ സി പേൾ റസിഡൻസി ഓഡിറ്റോറിയത്തിൽ [ പാർക്കോ റസിഡൻസി ]വൈകിട്ട് 3.30 നാണ് പ്രകാശനച്ചടങ്ങ്. ജവഹർ കൾച്ചറൽ ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പുസ്തക പ്രകാശന പരിപാടി നോവലിസ്റ്റും വയലാർ അവാർഡ് ജേതാവുമായ യു.കെ. കുമാരൻ ഉദ്ഘാടനം ചെയ്യും. പുസ്തക പ്രകാശനവും നിർവ്വഹിക്കും. ശിഖ പയ്യമ്പള്ളി പുസ്തകം സ്വീകരിക്കും.
കെ. ശിവദാസൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ പ്രൊഫ. എ.പി. സുബൈർ പുസ്തകം പരിചയപ്പെടുത്തും. പി.ജനാർദ്ദനൻ , സുനിൽ മടപ്പള്ളി , കതിരൂർ ടി കെ ദിലീപ് കുമാർ എന്നിവർ ആശംസാഭാഷണം നടത്തും.
ഗ്രന്ഥരചയിതാവ് പ്രൊഫ. ദാസൻ പുത്തലത്ത് മറുപടി പറയും. ഉസ്മാൻ പി വടക്കുമ്പാട് സ്വാഗതവും വി.ഇ. കുഞ്ഞനന്തൻ നന്ദിയും പറയും.